Booked | ഭാര്യയെ ലോഡ്ജില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു

 


കണ്ണൂര്‍: (www.kvartha.com) വിവാഹ മോചന കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് യുവതിയെ പഴയ ബസ് സ്റ്റാന്‍ഡിലെ ഒരു ലോഡ്ജ് മുറിയില്‍ കൂട്ടി കൊണ്ടുവന്ന് ഭര്‍ത്താവും സുഹൃത്തും അതിക്രൂരമായി പീഡിപ്പിച്ചുവെന്ന പരാതില്‍ കണ്ണൂര്‍ വനിതാ പൊലീസ് കേസെടുത്തു. പരിയാരം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കേസെടുത്തത്. 

വനിതാ പൊലീസ് എസ് ഐ പറയുന്നത്: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും കണ്ടാലറിയാവുന്ന ഒരാള്‍ക്കുമെതിരെയാണ് കേസെടുത്തത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയും ഭര്‍ത്താവും തമ്മില്‍ വിവാഹ മോചന കേസ് കുടുംബ കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ കണ്ണൂരിലേക്ക് കൂട്ടി കൊണ്ടുവന്നത്. 

ഇരുവരും തമ്മില്‍ സംസാരിച്ച് കാര്യങ്ങള്‍ രമ്യതയിലാവുകയും കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുക്കുകയമായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ആരെയൊക്കെയോ ഫോണില്‍ വിളിക്കുകയും ഭര്‍ത്താവിന്റെ സുഹൃത്തെന്ന് പരിചയപെടുത്തിയ ഒരാള്‍ വരികയും ഭര്‍ത്താവിന്റെ ഒത്താശയോടെ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ ഡ്രൈവറായ ഭര്‍ത്താവ് ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയാണ്.

Booked | ഭാര്യയെ ലോഡ്ജില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു



Keywords:  News, Kerala, Kerala-News, News-Malayalam, Police, Booked, Husband, Friend, Molestation, Woman, Regional-News, Police booked against man and his friend to molesting woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia