കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ ബസില്‍ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശിയായ വയോധികനെ റിമാന്‍ഡ് ചെയ്തു. 13 വയസുകാരിക്കെതിരെയാണ് ലൈംഗിക അതിക്രമം നടത്തിയത്.
കന്യാകുമാരി മാര്‍ത്താണ്ഡത്തെ എം ആന്റണി(65)യെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശന്‍ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. നിര്‍മാണ തൊഴിലാളിയായ ഇയാള്‍ പൂവ്വം ശ്രീ മാന്യ മംഗത്ത് വാടക ക്വാര്‍ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു.
കഴിഞ്ഞ 24 ന് രാത്രി തളിപ്പറമ്പില്‍ നിന്നും ആലക്കോട്ടെക്ക് പോകുന്ന ബസിലാണ് കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. പ്രതിയെ തളിപ്പറമ്പ് പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Kerala-News, Kannur-News, POCSO, Case, Accused, Middle Aged Man, Remanded, News-Malayalam, POCSO Case Accused Remanded.