രണ്ട് വിദ്യാര്‍ഥി നേതാക്കളെയാണ് കയ്യാമം വെച്ച് പൊലീസ് കൊണ്ടു പോവുന്നത്. അവര്‍ പരീക്ഷ എഴുതാതെ പാസായവരല്ല, വ്യാജ സര്‍ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടാന്‍ നോക്കിയവരുമല്ല, പിന്‍വാതില്‍ വഴി ജോലിയില്‍ കേറിയവരുമല്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റിന് വേണ്ടി സമരം ചെയ്തവരാണെന്നും നവാസ് പറയുന്നു.
വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് എംഎസ്എഫ് കോഴിക്കോട് ജില്ലാ വിംഗ് കണ്‍വീനര്‍ അഫ്രിന്‍, മണ്ഡലം സെക്രടറി ഫസീഹ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പും വെട്ടിപ്പും നടത്തുന്ന എസ് എഫ് ഐയുടെ കുട്ടി സഖാക്കളെ അറസ്റ്റ് ചെയ്തപ്പോള്‍ പൊലീസ് കാണിച്ച കരുതല്‍ കേരളം കണ്ടതാണ്. എന്നാല്‍ പഠിക്കാന്‍ സിറ്റില്ലാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ച കുട്ടികളെയാണ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെയാണ് നവാസ് പ്രതികരിച്ചത്. തെമ്മാടിത്തരത്തിന് മറുപടി പറയിപ്പിക്കുമെന്നും നവാസ് മുന്നറിയിപ്പുനല്‍കുന്നുണ്ട്.
മുസ്ലീം യൂത് ലീഗ് ജെനറല്‍ സെക്രടറി പി കെ ഫിറോസും എം എസ് എഫ് വിദ്യാര്‍ഥികളെ അറസ്റ്റുചെയ്ത നടപടിയില്‍ ഫേസ് ബുക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.
നവാസിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം:
തട്ടിപ്പ് നടത്തിയ എസ്എഫ്ഐ നേതാക്കളായ വിദ്യക്കും നിഖിലിനുമില്ലാത്ത ഈ കൈ വള ഞങ്ങൾക്കെന്തിനാടോ
എന്ത് കോപ്പാടൊ ഞങ്ങളുടെ കയ്യിൽ
തട്ടിപ്പുകാർക്കും വ്യാജമാർക്കും പരവതാനി
പ്ലസ്ടു സീറ്റ് ചോദിച്ച വിദ്യാർത്ഥി നേതാക്കൾക്ക് കൈ വിലങ്ങ്...
തെമ്മാടിത്തരത്തിന് മറുപടി പറയിപ്പിക്കും, ഒർത്ത് വച്ചോ.
പികെ നവാസ്
തട്ടിപ്പ് നടത്തിയ എസ്എഫ്ഐ നേതാക്കളായ വിദ്യക്കും നിഖിലിനുമില്ലാത്ത ഈ കൈ വള ഞങ്ങൾക്കെന്തിനാടോ
എന്ത് കോപ്പാടൊ ഞങ്ങളുടെ കയ്യിൽ
തട്ടിപ്പുകാർക്കും വ്യാജമാർക്കും പരവതാനി
പ്ലസ്ടു സീറ്റ് ചോദിച്ച വിദ്യാർത്ഥി നേതാക്കൾക്ക് കൈ വിലങ്ങ്...
തെമ്മാടിത്തരത്തിന് മറുപടി പറയിപ്പിക്കും, ഒർത്ത് വച്ചോ.
പികെ നവാസ്