Follow KVARTHA on Google news Follow Us!
ad

Airfare | കോഴിക്കോട് നിന്ന് ദുബൈയിലേക്ക് 11,299 രൂപ; ശാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് 41743 രൂപ; 'വിമാന കംപനികൾ തോന്നിയത് പോലെ നിരക്ക് ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്നു'; ടികറ്റ് പങ്കുവെച്ച് പി കെ ഫിറോസ്

'നല്ലൊരു ശതമാനം പ്രവാസികൾക്കും നാട്ടിൽ വരാൻ കഴിയുന്നില്ല' PK Firos, Airfare, Flight Rate, Muslim Youth League, മലയാളം വാർത്തകൾ
കോഴിക്കോട്: (www.kvartha.com) വിമാന കംപനികൾ തോന്നിയത് പോലെ ടികറ്റ് നിരക്ക് ഈടാക്കുകയാണെന്ന് മുസ്‌ലിം യൂത് ലീഗ് സംസ്ഥാന ജെനറൽ സെക്രടറി പി കെ ഫിറോസ്. കോഴിക്കോട് നിന്ന് ദുബൈയിലേക്കും ശാർജയിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള രണ്ട് വിമാന ടികറ്റുകൾ ഫേസ്‌ബുകിൽ പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

'ഒന്നമത്തേത് ഒക്ടോബർ മാസത്തിൽ കോഴിക്കോട് നിന്ന് ദുബൈയിലേക്കുള്ള ടികറ്റ് നിരക്ക് 11299 രൂപ. ഇതിൽ 7016 രൂപയും ടാക്സ് ആണ്. 4340 രൂപയാണ് എയർ ഫെയർ. രണ്ടാമത്തേത് ഒരാഴ്ച മുമ്പ് ശാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ടികറ്റ് നിരക്ക് 41743 രൂപ. ഇതിൽ 9064 രൂപ വിവിധ ചാർജുകൾ. 32679 രൂപ എയർ ഫെയർ. തോന്നിയ പോലെയാണ് വിമാന ടികറ്റിന് ചാർജ് ഈടാക്കുന്നത്', ഫിറോസ് കുറിച്ചു.
 
Kerala, News, Kasaragod, P K Firos, Air Fare, Sharjah. Kozhikkod, PK Firos against high airfare.

എയർ ഫെയറിന്റെ കാര്യത്തിൽ നിയന്ത്രണവും ടാക്സിന്റെയും മറ്റ് ചാർജുകളുടെയും പേരിൽ ഈടാക്കുന്നതിൽ കുറവും വരുത്തിയാൽ ഇപ്പോഴുള്ള ഈ കൊള്ള അവസാനിപ്പിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന ടികറ്റ് നിരക്ക് കാരണം, അവധിക്കാലവും പെരുന്നാളും ഒരുമിച്ച് വന്നിട്ട് പോലും നല്ലൊരു ശതമാനം പ്രവാസികൾക്കും നാട്ടിൽ വരാൻ കഴിയുന്നില്ലെന്നും ഫിറോസ് പറഞ്ഞു.


Keywords: Kerala, News, Kasaragod, P K Firos, Air Fare, Sharjah. Kozhikkod, PK Firos against high airfare.
< !- START disable copy paste -->

Post a Comment