Follow KVARTHA on Google news Follow Us!
ad

Arafat | തല്‍ബിയ്യത്ത് മന്ത്രങ്ങളാല്‍ മുഖരിതം; ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിനൊരുങ്ങി തീർഥാടകർ; മിനയിൽ നിന്ന് വിശ്വാസ ലക്ഷങ്ങളുടെ ഒഴുക്ക്

ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദാണ് അറഫാ പ്രഭാഷണം നിർവഹിക്കുക Arafa, Hajj, Masjid Namirah, Saudi Arabia, ഗൾഫ് വാർത്തകൾ
മക്ക: (www.kvartha.com) ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫാ സംഗമത്തിനൊരുങ്ങി തീർഥാടകർ. തല്‍ബിയ്യത്ത് മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തിൽ മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ്​ അറഫാ സംഗമം. ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നെത്തിയ വിശ്വാസ ലക്ഷങ്ങൾ അറഫ സംഗമത്തിനായി മിനായിലെ ടെന്റുകളില്‍ നിന്നും ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഹാജിമാർ മിന താഴ്‌വരയിൽ ചിലവഴിച്ചു.

News, World, Makkah,, Gulf, Arafa, Hajj, Masjid Namirah, Saudi Arabia, Pilgrims,  Pilgrims March to Arafat For Key Ritual of Hajj.

മിനയിൽ താമസിക്കാൻ 2.5 ദശലക്ഷം ചതുരശ്ര മീറ്ററിൽ 100,000 എയർ കണ്ടീഷൻഡ് ടെന്റുകൾ സ്ഥാപിച്ചിരുന്നു. ഈ വർഷം 160 രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ദശലക്ഷം ആളുകൾ ഹജ്ജിനെത്തിയതായാണ് കണക്ക് കൂട്ടുന്നത്. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ജനപങ്കാളിത്തമാണ് ഇത്തവണത്തേത്.

അറഫ ദിനം എന്ന് അറിയപ്പെടുന്ന ദുൽ ഹിജ്ജ ഒമ്പതിന് അറഫയിൽ ആരാധനാ കർമങ്ങളും പാപമോചന പ്രാർഥനകളുമായി വിശ്വാസികൾ മുഴുകും. ചൊവ്വാഴ്ച പകൽ മുഴുവൻ തീർഥാടകർ അറഫയിലുണ്ടാകും. പ്രവാചകന്‍ മുഹമ്മദ് നബി വിടവാങ്ങല്‍ പ്രസംഗം നടത്തിയ ജബലുറഹ്മയില്‍ ഇരിപ്പിടം കണ്ടെത്താനുള്ള തിരക്കിലാണ് ഹാജിമാര്‍.


അറഫയിൽ, തീർഥാടകർ ളുഹ്‌ർ, അസർ നിസ്‌കാരങ്ങൾ നിർവഹിക്കും. ശേഷം മസ്ജിദ് നമിറയിൽ നിന്നുള്ള അറഫാ പ്രഭാഷണവും കേൾക്കും. ഈ വർഷം ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദാണ് അറഫാ പ്രഭാഷണം നിർവഹിക്കുക. നാല് ലക്ഷം ഹാജിമാർക്ക് പള്ളിയിൽ സൗകര്യമുണ്ട്. ബാക്കിയുള്ള 16 ലക്ഷം പേർ പള്ളിക്ക് പൂറത്തുള്ള മൈതാനിയിലെ വിവിധ ടെന്റുകളിലും, ജബലുറഹ്മയിലും ഇരുന്ന് പ്രഭാഷണം ശ്രവിക്കും. മലയാളം അടക്കം 20 ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് തത്സമയ സംപ്രേക്ഷണം നടത്തും. സൂര്യാസ്തമയത്തിനുശേഷം തീർഥാടകർ മുസ്ദലിഫയിലേക്ക് പുറപ്പെടും.

Keywords: News, World, Makkah,, Gulf, Arafa, Hajj, Masjid Namirah, Saudi Arabia, Pilgrims,  Pilgrims March to Arafat For Key Ritual of Hajj.
< !- START disable copy paste -->

Post a Comment