കണ്ണൂര്‍: (www.kvartha.com) നഗരത്തില്‍ വീണ്ടും മോഷണം. പഴയങ്ങാടിയിലെ റെയില്‍വെ സ്റ്റേഷന് സമീപമുള്ള മുത്തപ്പന്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നു. ക്ഷേത്ര ശ്രീകോവിലിന് മുന്നിലുള്ള ഭണ്ഡാരം തകര്‍ത്താണ് മോഷണം നടത്തിയത്.
ശ്രീ കോവിലിന് സമീപമുള്ള പ്രസാദ ഊട്ടിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ട് പൊളിച്ച് ഉള്ളില്‍ ഉണ്ടായിരുന്ന കത്തി വാള്‍ ഉപയോഗിച്ചാണ് ഭണ്ഡാരത്തിന്റ പൂട്ട് തകര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം. ആയുധം സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
പുലര്‍ചെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരാണ് ഭണ്ഡാരത്തിലെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്ററെയും ക്ഷേത്രേശന്മാരെയും വിവരം അറിയിക്കുകയായിരുന്നു. പഴയങ്ങാടി എസ് ഐ രൂപ മധുസൂധനനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സി സി ടി വി കാമറാദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നു.
Keywords: News, Kerala, Kerala-News, Local-News, Regional-News, Pazhayangadi, Police, Investigation, Muthappan Temple, Theft, Pazhayangadi: Police Started Investigation in Muthappan Temple Theft.