Follow KVARTHA on Google news Follow Us!
ad

Fever Death | സംസ്ഥാനത്ത് പനി മരണങ്ങള്‍ തുടരുന്നു; ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു; എച്1 എന്‍1 ആണോയെന്ന് സംശയം

ഇടുക്കിയില്‍ ആഫ്രികന്‍ പന്നിപ്പനി സ്ഥിരീകരിച്ചു Pathanamthitta, Idukki, Man, Died, Fever, African Swine Fever
പത്തനംതിട്ട: (www.kvartha.com) സംസ്ഥാനത്ത് പനി മരണങ്ങള്‍ തുടരുന്നു. പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു. പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്‌കുമാര്‍ (56) ആണ് മരിച്ചത്. കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് എച്1 എന്‍1 ആയിരുന്നോ എന്നാണ് ഉയരുന്ന സംശയം. 

അതിനിടെ, ഇടുക്കിയില്‍ വീണ്ടും ആഫ്രികന്‍ പന്നിപ്പനി സ്ഥിരികരിച്ചു. വാത്തിക്കുടി പഞ്ചായതിലെ 15-ാം വാര്‍ഡ് പടമുഖത്താണ് ആഫ്രികന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെയും വ്യാപകമായി ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.

ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും പന്നിപ്പനിയെത്തുന്നത്. ഫാമിലുണ്ടായിരുന്ന 230 പന്നികളില്‍ 170 എണ്ണവും പനി ബാധിച്ച് ചത്തു. ബാക്കിയുള്ളതിനെയും ദയാവധത്തിന് വിധേയമാക്കും. പനി ബാധിച്ച പന്നികളെ വില്‍പന നടത്തിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നാണ് വിവരം.

അതേസമയം, സംസ്ഥാനത്ത് പകര്‍ചപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടിയ സാഹചര്യമാണ് നിലവിലുള്ളതെന്നും രോഗികളുടെ ബാഹുല്യം, ഡോക്ടര്‍മാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കെജിഎംഒഎ വ്യക്തമാക്കി. 

ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടികള്‍ വേണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. മുന്‍കാലങ്ങളില്‍ പ്രതിസന്ധി മറികടക്കാന്‍ മണ്‍സൂണ്‍ കാലത്ത് അധിക ഡോക്ടര്‍മാരെയും പാരാമെഡികല്‍ സ്റ്റാഫിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ താല്‍കാലികമായി നിയമിച്ചിരുന്നു. ഇതിന് സമാനമായി വര്‍ധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിനനുസൃതമായി ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും സര്‍കാര്‍ ആശുപത്രികളില്‍ നിയമിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന സര്‍കാരിനോട് ആവശ്യപ്പെട്ടു.

News, Kerala, Kerala-News, Health, Health-News, Pathanamthitta, Idukki, Man, Died, Fever, African Swine Fever, Pathanamthitta: Middle-aged man died of fever.


Keywords: News, Kerala, Kerala-News, Health, Health-News, Pathanamthitta, Idukki, Man, Died, Fever, African Swine Fever, Pathanamthitta: Middle-aged man died of fever.

Post a Comment