Keywords: Pathanamthitta: Clash among migrant workers, Pathanamthitta, News, Injury, Clash, Medical College, Treatment, Police, Kerala.
Clash | പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ ഒരാള്‍ക്ക് കുത്തേറ്റു
4 പേര്‍ക്ക് പരുക്കേറ്റു
Pathanamthitta-News, Clash, Injury, Migrant Workers, Hospital, Treatment
പത്തനംതിട്ട: (www.kvartha.com) പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ ഒരാള്‍ക്ക് കുത്തേറ്റു. ബംഗാള്‍ സ്വദേശി ഗിത്തുവിനാണ് കുത്തേറ്റത്. പത്തനംതിട്ട ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗിത്തുവിനെ കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റും.
സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടു കൂടിയാണ് സംഭവം. ഒരുമിച്ചു താമസിക്കുന്നവര്‍ ചേരിതിരിഞ്ഞു തമ്മില്‍ തല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരക്കഷ്ണം കൊണ്ടടിക്കുകയും പിന്നാലെ കത്തിയെടുത്തു കുത്തുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.