പത്തനംതിട്ട: (www.kvartha.com) ബസിനുള്ളില്‍വെച്ച് 17 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പത്തനംതിട്ടയിലെ തട്ട എന്ന സ്ഥലത്ത് വെച്ചായിരുന്നു പതിനേഴുകാരനുനേരെ അതിക്രമം നടന്നത്. പീഡിപ്പിക്കാന്‍ ശ്രമിച്ച സര്‍കാര്‍ ഉദ്യോഗസ്ഥനെ ആണ്‍കുട്ടി വീഡിയോ എടുത്ത് കുരുക്കി.
ഉപദ്രവം മുതല്‍ ആണ്‍കുട്ടി ഫോണില്‍ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ശല്യം കൂടി വന്നതോടെ ആണ്‍കുട്ടി ബഹളംവച്ചു. ഇതോടെ പ്രതി ബസില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നുവെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു.
17 കാരന്റെ പരാതിയില്‍ കൊടുമണ്‍ പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും കേസുമായി മുന്നോട്ടുപോകുമെന്നും പരാതിക്കാരന്‍ പറഞ്ഞു. പന്തളം തെക്കേക്കര പഞ്ചായതിലെ ഓവര്‍സിയറാണ് പ്രതിയെന്നും സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Kerala-News, Assaulted, Pathanamthitta, Attack, Complaint, Bus, Pathanamthitta-News, Pathanamthitta: Attack against 17-year-old boy in bus.