Follow KVARTHA on Google news Follow Us!
ad

PAN-Aadhaar | ഈ വിഭാഗത്തില്‍ പെട്ടവരാണോ? പാന്‍-ആധാര്‍ ലിങ്ക് ചെയ്യണമെന്നില്ല! അല്ലാത്തവര്‍ക്ക് സമയപരിധി ഉടന്‍ അവസാനിക്കും

പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും PAN-Aadhaar Linking, Lifestyle, Aadhaar card, ദേശീയ വാര്‍ത്തകള്‍, Malayalam News
ന്യൂഡെല്‍ഹി: (www.kvartha.com) ആധാറുമായി പാന്‍ ലിങ്ക് ചെയ്യാനുള്ള സമയപരിധി അടുത്തുവരികയാണ്. 2023 ജൂണ്‍ 30 ആണ് അവസാന തീയതി. ഈ തീയതിക്കുള്ളില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍, പാന്‍ പ്രവര്‍ത്തനരഹിതമാകും. അതേസമയം, പാനും ആധാറും ലിങ്ക് ചെയ്യേണ്ട ആവശ്യമില്ലാത്ത ചിലരുണ്ട്. 2017 മെയ് മാസത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് ചില വിഭാഗങ്ങളെ ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും, നല്‍കിയിരിക്കുന്ന ഇളവുകള്‍ ഏറ്റവും പുതിയ സര്‍ക്കാര്‍ വിജ്ഞാപനങ്ങളെ ആശ്രയിച്ച് പരിഷ്‌ക്കരണങ്ങള്‍ക്ക് വിധേയമാണ്.
  
PAN-Aadhaar Linking, Lifestyle, Aadhaar card, Malayalam News, National News, Pan Card, PAN-Aadhaar Linking Deadline Soon: You Don't Need To Bother IF You Fall In This Category.

ഒഴിവാക്കപ്പെട്ടവര്‍

1. അസം, മേഘാലയ, ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശം എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍
2. ആദായനികുതി നിയമം 1961 പ്രകാരം പ്രവാസി. 2016ലെ ആധാര്‍ നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് നിലവില്‍ ലഭ്യമാകൂ. എന്‍ആര്‍ഐകള്‍ക്ക് നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ് ആവശ്യമില്ലെങ്കിലും, നിങ്ങള്‍ക്ക് കാര്‍ഡ് ഉണ്ടെങ്കില്‍, സമയപരിധിക്ക് മുമ്പ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം.
3. കഴിഞ്ഞ വര്‍ഷം വരെ 80 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍
4. ഇന്ത്യന്‍ പൗരനല്ലാത്തവര്‍

ആധാറും പാനും എങ്ങനെ ലിങ്ക് ചെയ്യാം?

* ഓണ്‍ലൈന്‍ ലിങ്കിംഗ് : ആദായനികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റ് www(dot)incometaxindiaefiling(dot)gov(dot)in സന്ദര്‍ശിച്ച് ഓണ്‍ലൈനായി പാന്‍ ആധാറുമായി ലിങ്ക് ചെയ്യാം.

* എസ് എം എസ് ലിങ്ക് ചെയ്യല്‍: താഴെ പറയുന്ന ഫോര്‍മാറ്റില്‍ 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചുകൊണ്ട് പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനും കഴിയും: UIDPAN < SPACE > < 12-അക്ക ആധാര്‍ നമ്പര്‍ > < SPACE > < 10-അക്ക പാന്‍ നമ്പര്‍ > .

* ഓഫ്‌ലൈന്‍ ലിങ്കിംഗ് : അടുത്തുള്ള പാന്‍ സേവന കേന്ദ്രമോ ആധാര്‍ സേവാ കേന്ദ്രമോ സന്ദര്‍ശിച്ച് ഓഫ്‌ലൈനായി പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ കഴിയും.

Keywords: PAN-Aadhaar Linking, Lifestyle, Aadhaar card, Malayalam News, National News, Pan Card, PAN-Aadhaar Linking Deadline Soon: You Don't Need To Bother IF You Fall In This Category.
< !- START disable copy paste -->

Post a Comment