Arrested | പാലക്കാട് എംഡിഎംഎയുമായി ആല്‍ബം നടന്‍ ഉള്‍പെടെ 2 പേര്‍ അറസ്റ്റില്‍; മൊത്തവിതരണക്കാരെന്ന് പൊലീസ്

 


പാലക്കാട്: (www.kvartha.com) ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ 100 ഗ്രാമിലധികം വരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ആല്‍ബം നടന്‍ ഉള്‍പെടെ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. പള്ളിപ്പുറം ഗ്രാമ പഞ്ചായത് പരിധിയിലെ ശൗക്കത്തലി (38), പുലാമന്തോള്‍ ഗ്രാമ പഞ്ചായത് പരിധിയിലെ പ്രണവ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 44 ഗ്രാമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത്: ബെംഗ്‌ളൂറില്‍ നിന്നെത്തി പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങി പട്ടാമ്പിക്ക് പോകുന്നതിനായി പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രധാനകവാടം വഴി പുറത്തേക്കിറങ്ങുമ്പോള്‍ സംശയാസ്പദമായി കാണപ്പെട്ടപ്പോഴാണ് ഇവരെ പരിശോധിച്ചത്. 

ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സര്‍കിളും സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. അഭിനയ മോഹം തലയ്ക്ക് പിടിച്ച ശൗക്കത്തലി നിരവധി ആല്‍ബങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ട്. ഓടോ മൊബൈല്‍ എന്‍ജിനീയറിങ് പഠിച്ച പ്രണവ് ഉറക്കം വരാതിരിക്കാനാണ് കഞ്ചാവ് വിട്ട് എംഡിഎംഎ ഉപയോഗിച്ച് തുടങ്ങിയത്. പട്ടാമ്പി - കൊപ്പം മേഖലയില്‍ ലഹരി വില്‍പ്പന നടത്തുന്നവര്‍ക്കിടയിലെ മൊത്തവിതരണക്കാരാണ് ഇവരെന്നാണ് പ്രാഥമികാന്വേഷണത്തില്‍ അറിഞ്ഞത്. 

അതേസമയം, ബെംഗ്‌ളൂറു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ ജെനറല്‍ കംപാര്‍ട്മെന്റില്‍ നിന്ന് ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെടുത്ത ബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച 57 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ട്രെയിന്‍ മാര്‍ഗം ലഹരി കടത്തിനെതിരെയുള്ള പരിശോധനകള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് ആര്‍പിഎഫ് എക്സൈസ് വൃത്തങ്ങള്‍ അറിയിച്ചു.

Arrested | പാലക്കാട് എംഡിഎംഎയുമായി ആല്‍ബം നടന്‍ ഉള്‍പെടെ 2 പേര്‍ അറസ്റ്റില്‍; മൊത്തവിതരണക്കാരെന്ന് പൊലീസ്


Keywords: News, Kerala, Kerala-News, Regional-News, Palakkad-News, Palakkad, Youths, Arrested, MDMA, Railway Station, Palakkad: Two youths arrested with MDMA. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia