Follow KVARTHA on Google news Follow Us!
ad

P Jayarajan | 'പര്‍ദ ധരിച്ച ഈ സഹോദരിമാര്‍ ഉള്‍പെടെയുള്ള വളണ്ടിയര്‍മാര്‍ നടത്തുന്ന അന്നദാനം വിശ്വാസികളായ തീര്‍ഥാടകര്‍ സന്തോഷത്തോട് കൂടി സ്വീകരിക്കുന്നു'; ഇതൊക്കെയാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്ന് പി ജയരാജന്‍

ഫേസ്ബുകില്‍ പങ്കുവെച്ച പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു P Jayarajan, FB Post, Muslim Women, Festival, Temple, Kottiyoor, Social Media
കണ്ണൂര്‍: (www.kvartha.com) കേരളത്തിന്റെ മതമൈത്രി വെളിപ്പെടുത്തുന്ന ഫേസ്ബുക് പോസ്റ്റുമായി സി പി എം നേതാവ് പി ജയരാജന്‍. ഇസ്ലാം മതവിശ്വാസികളായ സ്ത്രീകള്‍ ഭക്ഷണം വിളമ്പികൊടുക്കുന്ന കൊട്ടിയൂര്‍ ശിവ ക്ഷേത്രത്തെക്കുറിച്ചാണ് അദ്ദേഹം പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. 

ദക്ഷിണ കാശി എന്നറിയപ്പെടുന്ന കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഈ ആരാധനാലയത്തില്‍ പര്‍ദ ധരിച്ച വളണ്ടിയര്‍മാര്‍ അന്നദാനം നടത്തുന്നുണ്ടെന്നും ഇതാണ് യഥാര്‍ത്ഥ കേരളാ സ്റ്റോറിയെന്നുമാണ് ഫേസ്ബുക് പോസ്റ്റില്‍ പി ജയരാജന്‍ വ്യക്തമാക്കുന്നത്. പോസ്റ്റ് ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

യഥാര്‍ഥ കേരള സ്റ്റോറി

ഈ മുസ്ലീം മത വിശ്വാസികളായ സ്ത്രീകള്‍ ഭക്ഷണം വിളമ്പി കൊടുക്കുന്നത് കൊട്ടിയൂര്‍ ശിവ ക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്കാണ്.
ദക്ഷിണ കാശി എന്നറിയപ്പെടുന്ന ബാവലിപുഴയോരത്തെ ഈ ചരിത്ര പ്രസിദ്ധമായ ശിവ ക്ഷേത്രം ഉത്തര മലബാറിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആരാധനാലയമാണ്. ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂരില്‍ നെയ്യാട്ട മഹോത്സവം ആരംഭിച്ചു കഴിഞ്ഞു.

മാനവികതയുടെയും മത മൈത്രിയുടേയും വലിയ സന്ദേശം കൂടി നല്‍കുകയാണ് ചിറ്റരി പറമ്പ് പഞ്ചായത്തിലെ ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയും ഐ അര്‍ പി സി യും ചേര്‍ന്ന് നടത്തുന്ന അന്നദാന വിശ്രമ കേന്ദ്രത്തിലൂടെ. പര്‍ദ്ദ ധരിച്ച ഈ സഹോദരിമാര്‍ ഉള്‍പ്പടെയുള്ള വളണ്ടിയര്‍മാര്‍ ആണ് കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് പോകുന്ന തീര്‍ത്ഥാടകാര്‍ക്ക് അന്നദാനം നടത്തുന്നത്.

വിശ്വാസികളായ തീര്‍ത്ഥാടകര്‍ സന്തോഷത്തോട് കൂടി തന്നെ വിശപ്പടക്കുന്നു. മതവും വിശ്വാസവും മാനവീകതയിലും സഹോദര്യത്തിലും ഉയരങ്ങളിലേക്ക് കടക്കുന്നു.മനുഷ്യനെ മതങ്ങളില്‍ വിഭജിക്കുന്ന വര്‍ത്തമാന കാലത്ത്, ഹിന്ദുവിനെ രാഷ്ടീയ ഹിന്ദുത്വയിലേക്കും മുസ്ലീമിനെ പൊളിറ്റിക്കല്‍ ഇസ്ലാമിസത്തിലേക്കും വഴി മാറ്റാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത് വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ മുന്നില്‍ മാനവികതയുടെ ബദല്‍ മാര്‍ഗ്ഗം കാണുന്നതാണ് ഈ കാഴ്ച്ച.

സംഘപരിവാറിനും ഇസ്ലാമിക സംഘപരിവാറിനും പിടിച്ചടുക്കാന്‍ പറ്റാത്ത ദൂരത്തിലാണ് ഈ നാടിലെ മനുഷ്യരുടെ മത മൈത്രിയും മാനവിക ബോധവും. അതിന് കോട്ടം വരാതെ കാക്കുന്നതാവട്ടെ എല്ലാ ആഘോഷങ്ങളും.

News, Kerala, Kerala-News, P Jayarajan, FB Post, Muslim Women, Festival, Temple, Kottiyoor, Social Media, Social-Meida-News, P Jayarajan shares fb post about Muslim womens serve food in Kottiyoor temple festival.


ഇവിടേക്ക് മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് അരിയും,പച്ചക്കറിയും,മറ്റു ഭക്ഷ്യ വസ്തുതകളും എല്ലാം സംഭവനയായി എത്തുന്നു. ഇസ്ലാം മത വിശ്വാസികളും അന്നദാനതിന് ആവശ്യമായ സാമ്പത്തിക സഹായങ്ങളും വളണ്ടിയര്‍ സേവനങ്ങളും നല്‍കുന്നു.

ഇതിന് നേതൃത്വം നല്‍കുന്നത് ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും ജീവ കാരുണ്യ പ്രസ്ഥാനമായ ഐ.ആര്‍.പി.സിയും. ഈ ഏകോപനം കൂടിയാണ് യഥാര്‍ത്ഥ കേരള സ്റ്റോറി.

News, Kerala, Kerala-News, P Jayarajan, FB Post, Muslim Women, Festival, Temple, Kottiyoor, Social Media, Social-Meida-News, P Jayarajan shares fb post about Muslim womens serve food in Kottiyoor temple festival.


 

Keywords: News, Kerala, Kerala-News, P Jayarajan, FB Post, Muslim Women, Festival, Temple, Kottiyoor, Social Media, Social-Meida-News, P Jayarajan shares fb post about Muslim womens serve food in Kottiyoor temple festival. 

Post a Comment