Police Booked | വൃദ്ധസദനത്തിലെ വയോധികയുടെ മാല മോഷണം പോയി; പൊലീസ് കേസെടുത്തു

 


മാഹി: (www.kvartha.com) ടൗണിലെ സര്‍കാര്‍ വൃദ്ധസദനത്തിലെ അന്തേവാസിനിയായ വയോധികയുടെ ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണ മാല കാണാതായതായ സംഭവത്തില്‍ പരിസ്ഥിതി - സമൂഹിക പ്രവര്‍ത്തകയായ സി കെ രാജലക്ഷ്മി മാഹി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ 13 വര്‍ഷമായി വൃദ്ധസദനത്തിലുള്ള ദേവിയെന്ന (75) വയോധികയുടെ സ്വര്‍ണ മാലയാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്.
                 
Police Booked | വൃദ്ധസദനത്തിലെ വയോധികയുടെ മാല മോഷണം പോയി; പൊലീസ് കേസെടുത്തു

ചൊക്ലിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്ത വീട്ടില്‍ നിന്ന് ലഭിച്ച പണം കൊണ്ടാണ് ഒന്നേമുക്കാല്‍ പവന്റെ സ്വര്‍ണമാല ഇവര്‍ വാങ്ങിയത്. വൃദ്ധസദനത്തില്‍ നടക്കുന്ന അനിഷ്ടകരമായ കാര്യങ്ങള്‍ വ്യക്തമാക്കി ലഫ്. ഗവര്‍ണര്‍ക്കും പരാതി നല്‍കുന്നമെന്ന് രാജലക്ഷ്മി അറിയിച്ചു. സംഭവത്തില്‍ മാഹി പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Mahe News, Malayalam News, Police FIR, National News, Crime News, Robbery, Theft, Police Investigation, Old woman's necklace stolen; Police registered case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia