Mamata Banerjee | 'കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള സംവിധാനം പ്രവര്‍ത്തിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഒരക്ഷരം മിണ്ടാതെ റെയില്‍വേ മന്ത്രി'; സത്യം പുറത്തുവരണമെന്ന് മമത ബാനര്‍ജി

 


ന്യൂഡെല്‍ഹി: (www.kvartha.com) ഒഡിഷയിലെ ബാലസോറില്‍ 275 പേര്‍ കൊല്ലപ്പെട്ട ട്രെയിനപകടത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞദിവസം അപകടസ്ഥലത്ത് താനും റെയില്‍വേ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

റെയില്‍വേ മന്ത്രിയായി പ്രവര്‍ത്തിച്ചതിനാല്‍ കുറേകാര്യങ്ങള്‍ കൂടി പറയണമെന്നുമുണ്ടായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള സംവിധാനം പ്രവര്‍ത്തിക്കാതിരുന്നതെന്ന് ചോദിച്ചെങ്കിലും കേന്ദ്രമന്ത്രി ഒന്നും മിണ്ടിയില്ലെന്നും മമത കുറ്റപ്പെടുത്തി.

എന്നാല്‍ ഇക്കാര്യത്തില്‍ സത്യം പുറത്തുവരണമെന്നും അത് ജനങ്ങള്‍ക്ക് അറിയണമെന്നും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ അവസരത്തില്‍ കേന്ദ്രസര്‍കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം തന്നെയും നിതീഷ് കുമാറിനെയും ലാലു പ്രസാദ് യാദവിനേയും അധിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും മമത പറഞ്ഞു. അപകടത്തില്‍ ഇത്രപേര്‍ മരിച്ചിട്ടും ക്ഷമാപണം നടത്താന്‍ പോലും തയാറായിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി.

Mamata Banerjee | 'കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള സംവിധാനം പ്രവര്‍ത്തിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഒരക്ഷരം മിണ്ടാതെ റെയില്‍വേ മന്ത്രി'; സത്യം പുറത്തുവരണമെന്ന് മമത ബാനര്‍ജി

കഴിഞ്ഞദിവസം ട്രെയിനപകടം നടന്ന സ്ഥലം മമത സന്ദര്‍ശിച്ചിരുന്നു. 21-ാം നൂറ്റാണ്ടില്‍ ഇന്‍ഡ്യയിലുണ്ടായ ഏറ്റവും വലിയ ട്രെയിനപകടമാണ് ഒഡീഷയിലെ ബാലസോറില്‍ ഉണ്ടായതെന്നും അവര്‍ പറഞ്ഞിരുന്നു. അപകടത്തില്‍ മരിച്ച ബംഗാള്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മമത പ്രഖ്യാപിച്ചിരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോക്ടര്‍മാരുടെ സംഘത്തേയും ആംബുലന്‍സുകളേയും മമതയുടെ നേതൃത്വത്തിലുള്ള സര്‍കാര്‍ അപകടസ്ഥലത്തേക്ക് അയച്ചിരുന്നു.

Keywords:  Odisha Train Accident: WB CM Mamata Banerjee questions failure of anti-collision system, slams center, New Delhi, News, Criticism, Mamata Banerjee, Railway Minister, Compensation, Politics, Compensation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia