Textbook | 10-ാം ക്ലാസ് എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ വലിയ മാറ്റം; ആവര്‍ത്തനപ്പട്ടികയും ജനാധിപത്യവും അടക്കമുള്ള അധ്യായങ്ങള്‍ നീക്കം ചെയ്തു

 


ന്യൂഡെല്‍ഹി: (www.kvartha.com) 10-ാം ക്ലാസിലെ പുസ്തകങ്ങളില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് (NCERT) വലിയ മാറ്റങ്ങള്‍ വരുത്തി. ആവര്‍ത്തനപ്പട്ടിക (Periodic Table), ജനാധിപത്യം (Democracy), ഊര്‍ജ സ്രോതസുകള്‍ (Sources of Energy) എന്നിവ പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തു. വിദ്യാര്‍ഥികളുടെ ഭാരം കുറയ്ക്കുന്നതിനാണ് ഈ തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു.
   
Textbook | 10-ാം ക്ലാസ് എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ വലിയ മാറ്റം; ആവര്‍ത്തനപ്പട്ടികയും ജനാധിപത്യവും അടക്കമുള്ള അധ്യായങ്ങള്‍ നീക്കം ചെയ്തു

ഈ വര്‍ഷമാദ്യം 10-ാം ക്ലാസ് സിലബസില്‍ നിന്ന് പരിണാമ സിദ്ധാന്തം എന്ന അധ്യായം നീക്കം ചെയ്തത് ഏറെ വിവാദമായിരുന്നു. എന്‍സിഇആര്‍ടി പുറത്തിറക്കിയ പുതിയ പാഠപുസ്തകത്തിലാണ് ആവര്‍ത്തനപ്പട്ടിക ഉള്‍പ്പെടെ മൂന്ന് അധ്യായങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്.

പാരിസ്ഥിതിക സുസ്ഥിരതയെയും ഊര്‍ജ സ്രോതസ്സുകളെയും കുറിച്ചുള്ള അധ്യായങ്ങളും സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തവയില്‍ ഉള്‍പെടുന്നു. ഏറ്റവും പുതിയ പരിഷ്‌കരണത്തിന് ശേഷം സോഷ്യല്‍ സയന്‍സ് പുസ്തകത്തില്‍ നിന്ന് ജനാധിപത്യം, ജനാധിപത്യത്തിനെതിരായ വെല്ലുവിളികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയെക്കുറിച്ചുള്ള മുഴുവന്‍ അധ്യായങ്ങളും നീക്കം ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ് മഹാമാരിയുടെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാരം കുറയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് എന്‍സിഇആര്‍ടി പ്രസ്താവന പുറത്തിറക്കി. എന്നിരുന്നാലും, 11, 12 ക്ലാസുകളില്‍, വിദ്യാര്‍ഥികള്‍ രസതന്ത്രം തിരഞ്ഞെടുക്കുകയാണെങ്കില്‍ ആവര്‍ത്തന പട്ടിക പഠിക്കാനുണ്ടാവും. കഴിഞ്ഞ ചൊവ്വാഴ്ച എന്‍സിഇആര്‍ടി 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഖാലിസ്ഥാനുമായി ബന്ധപ്പെട്ട വരികള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

Keywords: Periodic Table, Democracy, NCERT Textbooks For Class 10, Education News, Now, Periodic Table, Democracy Dropped From NCERT Textbooks For Class 10.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia