രണ്ട് ഗ്രാം മുതൽ എല്ലാ ആഭരണങ്ങളിലും എച് യു ഐ ഡി നിർബന്ധമാണ്. മുദ്ര പതിപ്പിക്കാത്ത ആഭരണങ്ങൾ ജൂലൈ ഒന്ന് മുതൽ വിൽക്കുന്നത് വലിയ ശിക്ഷാർഹമാണ്. ജൂലൈ ഒന്ന് മുതൽ ബി ഐ എസ് ഉദ്യോഗസ്ഥരുടെ കട പരിശോധനയിൽ ഹോൾമാർക് മുദ്ര പതിപ്പിക്കാത്ത ആഭരണങ്ങൾ കണ്ടെത്തിയാൽ വലിയ പിഴ ചുമത്താനും ലൈസൻസ് റദ്ദാക്കാനടക്കമുള്ള അധികാരവുമുണ്ട്.
കേരളത്തിലെ ഒട്ടുമിക്ക ജ്വലറികളും ഹോൾമാർക് ലൈസൻസ് എടുത്തിട്ടുണ്ടെന്ന് അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു. ഒറ്റ ഒറ്റ ആഭരണങ്ങൾക്ക് എച് യു ഐ ഡി മുദ്ര പതിച്ചു നൽകുന്നില്ല. ആഭരണ പരിശുദ്ധിയിൽ കുറവ് വന്നാൽ അതിന്റെ ഉത്തരവാദികൾ വ്യാപാരികളല്ല. നിർമാതാക്കളും, ഹോൾമാർകിങ് സെന്ററുകളുമാണ് ഉത്തരവാദികൾ. അവരുടെ പങ്ക് പരിധിയിൽ ഉൾപ്പെടുത്തണം. നിയമത്തിൽ ഒട്ടേറെ പോരായ്മകളുണ്ട്. അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: National, News, Malayalam, Gold, Sale, Hallmarking, HUID, New hallmarking rules on sale of gold items from April 1.
< !- START disable copy paste -->