Follow KVARTHA on Google news Follow Us!
ad

Naqvi | നരേന്ദ്രമോദി സര്‍കാര്‍ ഉറപ്പാക്കിയത് വിവേചനമില്ലാത്ത വികസനം: മുക്താര്‍ അബ്ബാസ് നഖ് വി

ട്രേഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം Mukhtar Abbas Naqvi, PM Narendra Modi, BJP, Inauguration
കണ്ണൂര്‍: (www.kvartha.com) എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്തുപിടിച്ചു കൊണ്ടുള്ള വിവേചനമില്ലാത്ത വികസനമാണ് നരേന്ദ്രമോദി മോദി സര്‍കാര്‍ ഉറപ്പാക്കിയതെന്ന് മുന്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി. കണ്ണൂരില്‍ ബിജെപി പാര്‍ലമെന്റ് മണ്ഡലം കമിറ്റി സംഘടിപ്പിച്ച ട്രേഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോണ്‍ഗ്രസ് ഇതര സര്‍കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.

ലോക സാമ്പത്തിക മാന്ദ്യം, ഉക്രൈന്‍ യുദ്ധം തുടങ്ങി നിരവധി വെല്ലുവിളികള്‍ മോദി ഭരണ കാലഘട്ടത്തില്‍ നാം നേരിട്ടെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ നമുക്ക് സാധിച്ചു. ലോകത്ത് വന്‍ സാമ്പത്തിക ശക്തിയായി ഭാരതം വളര്‍ന്നു. രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലും നമുക്ക് മുന്നേറാന്‍ സാധിച്ചു. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും മോദിക്ക് വലിയ ആദരമാണ് ലഭിക്കുന്നത്. ഇത് വികസന പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

Narendra Modi government ensured non-discriminatory development: Mukhtar Abbas Naqvi, Kannur, News, Politics, Mukhtar Abbas Naqvi, BJP,  Inauguration, Prime Minister, Narendra Modi, Kerala

അനില്‍ കര്‍ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറിമാരായ കെ രഞ്ജിത്, അഡ്വ. കെ ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, ജില്ലാ ജെനറല്‍ സെക്രടറി ബിജു ഏളക്കുഴി, കെപി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ട്രേഡേഴ്‌സ് മീറ്റ് ഇന്‍ ചാര്‍ജ് എംകെ വിനോദ് സ്വാഗതവും ട്രേഡേഴ്‌സ് സെല്‍ ജില്ലാ കണ്‍വീനര്‍ പിവി കിരണ്‍ നന്ദിയും പറഞ്ഞു.

Keywords: Narendra Modi government ensured non-discriminatory development: Mukhtar Abbas Naqvi, Kannur, News, Politics, Mukhtar Abbas Naqvi, BJP,  Inauguration, Prime Minister, Narendra Modi, Kerala. 

Post a Comment