N S Madhavan | 'ഉശിരില്ലാത്ത കുട്ടികളെ സൃഷ്ടിക്കാനുള്ളതല്ല സ്‌കൂളുകള്‍'; 210 അധ്യയന ദിനങ്ങള്‍ നിശ്ചയിച്ച് വിദ്യാഭ്യാസ കലന്‍ഡര്‍ പുറത്തിറക്കിയതിനെതിരെ എന്‍ എസ് മാധവന്‍

 


കോഴിക്കോട്: (www.kvartha.com) രണ്ടാം ശനിയാഴ്ചകള്‍ ഒഴികെയുള്ള 28 ശനിയാഴ്ചകള്‍ പ്രവൃത്തിദിനങ്ങളാക്കി മാറ്റി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 210 അധ്യയന ദിനങ്ങള്‍ നിശ്ചയിച്ച് വിദ്യാഭ്യാസ കലന്‍ഡര്‍ പുറത്തിറക്കിയതിനെതിരെ പ്രതിഷേധിച്ച് സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍. കുട്ടികള്‍ക്ക് ഒഴിവുദിവസങ്ങള്‍ തിരിച്ചുനല്‍കണമെന്നും അവരുടെ ബാല്യങ്ങള്‍ കവര്‍ച ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   

പഠനം സ്‌കൂളുകളില്‍ മാത്രമല്ല നടക്കുന്നത്. കുട്ടികാലത്തെ പഠനത്തിന്റെ മുഴുവന്‍ കുത്തക സ്‌കൂളുകളാണെന്ന അബദ്ധധാരണയിലാണു നമ്മുടെ വിദ്യാഭ്യാസവകുപ്പ്. പല ശനിയാഴ്ചകളിലും സ്‌കൂള്‍ തുറന്നും വേനലവധി ചുരുക്കിയും 210 പഠനദിവസങ്ങള്‍ കണ്ടെത്തുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാല്‍, വളരുന്ന പ്രായത്തില്‍ ഒഴിവുസമയങ്ങളില്‍ ആര്‍ജിക്കുന്ന അറിവ് വളരെ പ്രധാനമാണ്. അപ്പോഴാണു കളിയില്‍ പ്രാവിണ്യം നേടുന്നതും വായിച്ച് വലുതാകുന്നതും. ഉശിരില്ലാത്ത കുട്ടികളെ സൃഷ്ടിക്കാനുള്ളതല്ല സ്‌കൂളുകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.   

പരിഷ്‌കൃത രാജ്യമായ ഫ്രാന്‍സില്‍ ആഴ്ചയില്‍ നാലുദിവസം വീതം ആകെ 144 പഠനദിവസങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുകെയില്‍ 190 ഉം യുഎസില്‍ 160 മുതല്‍ 180 വരെയുമാണ് വാര്‍ഷിക അധ്യയന ദിനങ്ങള്‍. ജപാനില്‍ 210 ദിനങ്ങളുടെണ്ടങ്കിലും അതില്‍ നല്ലൊരു ഭാഗം പാഠ്യേതര വിഷയങ്ങള്‍ക്കും ഫീല്‍ഡ് ട്രിപുകള്‍ക്കും മാറ്റിവെക്കും -എന്‍ എസ് മാധവന്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.  

എന്‍ എസ് മാധവന്റെ ട്വീറ്റിന്റെ പൂര്‍ണരൂപം:  

കുട്ടികാലത്തെ പഠനത്തിന്റെ മുഴുവന്‍ കുത്തക സ്‌കൂളുകളാണെന്ന അബദ്ധധാരണയിലാണു നമ്മുടെ വിദ്യാഭ്യാസവകുപ്പ്. പല ശനിയാഴ്ചകളിലും സ്‌കൂള്‍ തുറന്നും വേനലവധി ചുരുക്കിയും 210 പഠനദിവസങ്ങള്‍ കണ്ടെത്തുക എന്നതാണ് അവരുടെ ലക്ഷ്യം.  

എന്നാല്‍ വളരുന്ന പ്രായത്തില്‍ ഒഴിവുസമയങ്ങളില്‍ ആര്‍ജ്ജിക്കുന്ന അറിവ് വളരെ പ്രധാനമാണ്. അപ്പോഴാണു കളിയില്‍ പ്രാവിണ്യം നേടുന്നതും വായിച്ച് വലുതാകുന്നതും. ഉശിരില്ലാത്ത കുട്ടികളെ സൃഷ്ടിക്കാനുള്ളതല്ല സ്‌കൂളുകള്‍.  

പരിഷ്‌കൃത രാജ്യങ്ങളിലെ പഠനദിവസങ്ങള്‍ ചില ഉദാഹരണങ്ങളിലൂടെ. യു കെ - 190  യു എസ് - 160-180  ഫ്രാന്‍സ് - 144 (ആഴ്ചയില്‍ 4 ദിവസം) ജപ്പാനില്‍ 210 - അതില്‍ നല്ലൊരു ഭാഗം പാഠ്യേതര വിഷയങ്ങള്‍ക്കും  ഫീല്‍ഡ് ട്രിപ്പുകള്‍ക്കും. വിദ്യാഭ്യാസ വകുപ്പ്  കുട്ടികള്‍ക്ക് ഒഴിവുദിവസങ്ങള്‍ തിരിച്ചുനല്‍കുക. അവരുടെ ബാല്യങ്ങള്‍ കവര്‍ച്ച ചെയ്യാതിരിക്കുക. പഠനം സ്‌കൂളുകളില്‍ മാത്രമല്ല നടക്കുന്നത്.

2023-24 അധ്യയന വര്‍ഷം 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് 210 അധ്യയന ദിനങ്ങളാണ്  നിശ്ചയിച്ചത്. സ്‌കൂളുകള്‍ മധ്യവേനലവധിക്ക് അടയ്ക്കുന്നത് ഏപ്രില്‍ ആറിലേക്ക് മാറ്റിയും 13 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയുമാണ് വിദ്യാഭ്യാസവകുപ്പ് അധ്യയന ദിനങ്ങള്‍ നിശ്ചയിച്ചത്.  

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.   

നേരത്തേ 220 അധ്യയനദിനങ്ങള്‍ തികക്കാന്‍ ലക്ഷ്യമിട്ടായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ആഴ്ചയില്‍ ആറ് പ്രവൃത്തിദിവസം വരുന്ന രീതിയില്‍ ശനിയാഴ്ച അധ്യയനദിനമാക്കുന്നതില്‍ അധ്യാപക സംഘടനകളില്‍നിന്ന് എതിര്‍പുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് 210 അധ്യയനദിനങ്ങള്‍ നടപ്പാക്കാനും അതിനനുസൃതമായി മാര്‍ചിലെ അവസാന പ്രവൃത്തിദിനത്തിന് പകരം ഏപ്രില്‍ ആറുവരെ അധ്യയനദിനം നീട്ടാനും തീരുമാനിച്ചത്.   

വിദ്യാഭ്യാസ കലന്‍ഡര്‍ പ്രകാരം ജൂണ്‍ മൂന്ന് (ശനിയാഴ്ച) അധ്യയന ദിനമാക്കിയിട്ടുണ്ട്. ഇതുപ്രകാരം കുട്ടികളുടെ എണ്ണമെടുക്കേണ്ട ആറാം പ്രവൃത്തിദിനമായി ജൂണ്‍ ഏഴ് നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍കുലര്‍ പുറപ്പെടുവിച്ചു. എന്നാല്‍, കേരള വിദ്യാഭ്യാസ ചട്ടപ്രകാരം സ്‌കൂളുകള്‍ ജൂണിലെ ആദ്യ പ്രവൃത്തിദിനത്തില്‍ തുറക്കുകയും മാര്‍ച്ചിലെ അവസാന പ്രവൃത്തിദിനത്തില്‍ മധ്യവേനലവധിക്കായി അടയ്ക്കുകയും ചെയ്യണം. ഇതില്‍ മാറ്റമുണ്ടെങ്കില്‍ അക്കാര്യം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിജ്ഞാപനം ചെയ്യണമെന്നാണ് കെ ഇ ആര്‍ വ്യവസ്ഥ.  

ജൂണ്‍ മൂന്നിന് പുറമെ ജൂലൈ ഒന്ന്, 22, 29, ആഗസ്റ്റ് 19, സെപ്റ്റംബര്‍ 23, 30, ഒക്ടോബര്‍ ഏഴ്, 28, ജനുവരി ആറ്, 27, മാര്‍ച് 16, 23 എന്നിങ്ങനെ 13 ശനിയാഴ്ചകള്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസമാക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുവരെയും പ്രവൃത്തിദിവസമാണ്.
  
ഹയര്‍ സെകന്‍ഡറി, വി എച് എസ് ഇ വിഭാഗങ്ങള്‍ക്ക് എല്ലാ ശനിയാഴ്ചകളും അവധിയായിരിക്കുമെന്നും ഇവര്‍ക്ക് 192 അധ്യയന ദിനങ്ങളാവും ഉണ്ടാകുകയെന്നും വിദ്യാഭ്യാസ കലന്‍ഡറില്‍ പറയുന്നു. അതേസമയം, മധ്യവേനലവധിക്ക് സ്‌കൂളുകള്‍ അടയ്ക്കുന്നത് മാര്‍ചില്‍നിന്ന് ഏപ്രിലിലേക്ക് മാറ്റാന്‍ വിദ്യാഭ്യാസമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തത് അംഗീകരിക്കില്ലെന്ന് കെ പി എസ് ടി എ സംസ്ഥാന സമിതി അറിയിച്ചു. 
 
N S Madhavan | 'ഉശിരില്ലാത്ത കുട്ടികളെ സൃഷ്ടിക്കാനുള്ളതല്ല സ്‌കൂളുകള്‍'; 210 അധ്യയന ദിനങ്ങള്‍ നിശ്ചയിച്ച് വിദ്യാഭ്യാസ കലന്‍ഡര്‍ പുറത്തിറക്കിയതിനെതിരെ എന്‍ എസ് മാധവന്‍


Keywords:  News, Kerala-News, Kerala, Minister V Sivankutty, N S Madhavan, Academic Days, Kerala, 210 Instructional Days, Educational-News, Education, N S Madhavan against 210 Academic Days.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia