Follow KVARTHA on Google news Follow Us!
ad

MV Jayarajan | ആര്‍ഷോ എഴുതാത്ത പരീക്ഷ പാസായെന്ന സംഭവം; സാങ്കേതിക പിഴവ് മാത്രമാണെന്ന് എംവി ജയരാജന്‍

വിവാദങ്ങള്‍ അനാവശ്യം MV Jayarajan, SFI, Exam Result, Controversy, Kerala News, മലയാളം-വാർത്തകൾ
കണ്ണൂര്‍: (www.kvartha.com) എസ് എഫ് ഐ സംസ്ഥാന സെക്രടറി ആര്‍ഷോ പരീക്ഷയെഴുതാതെ പാസായ സംഭവം സാങ്കേതിക പിഴവാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രടറി എംവി ജയരാജന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യ വ്യാജ സര്‍ടിഫികറ്റ് ഉപയോഗിച്ച് ജോലി ചെയ്ത സംഭവത്തില്‍ തെറ്റുകാരെ പാര്‍ടി സംരക്ഷിക്കില്ല. തെറ്റായ കാര്യങ്ങള്‍ ആരു ചെയ്താലും നിയമനടപടി നേരിടണം. തെറ്റുകാരെ പാര്‍ടി സംരക്ഷിക്കില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പികെ രാഗേഷിന്റെ നയം തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും ജയരാജന്‍ പറഞ്ഞു.

ഒരു ഘട്ടത്തില്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്ന പികെ രാഗേഷ് മറ്റൊരു ഘട്ടത്തില്‍ വഞ്ചന കാട്ടുകയായിരുന്നു. പളളിക്കുന്ന് സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ ഗുണ്ടാസംഘത്തെ മേയര്‍ ടിഒ മോഹനന്‍ ഇറക്കിയെന്ന പികെ രാഗേഷിന്റെ ആരോപണം തളളിക്കളയുന്നില്ല. കോണ്‍ഗ്രസിനെ ഇപ്പോള്‍ നയിക്കുന്ന കെ സുധാകരന്‍ മുന്‍പും ഇതുചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

MV Jayarajan About Arsho Exam Result Issue, Kannur, News, MV Jayarajan, Allegation,  Exam Result, SFI, Congress, Politics, Kerala

സുധാകരന്‍ ക്വടേഷന്‍ സംഘത്തിന്റെ തലവനാണെന്നും എംവി ജയരാജന്‍ ആരോപിച്ചു. ജൂണ്‍ 14-ന് ചെഗുവേര ദിനത്തില്‍ അഖില കേരള ഓപണ്‍ ചെസ് സംഘടിപ്പിക്കുമെന്ന് എംവി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ നായനാര്‍ അകാഡമിയിലാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ പത്തിന് മുന്‍പ് രെജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.

Keywords: MV Jayarajan About Arsho Exam Result Issue, Kannur, News, MV Jayarajan, Allegation,  Exam Result, SFI, Congress, Politics, Kerala. 

Post a Comment