Follow KVARTHA on Google news Follow Us!
ad

Muralee Thummarukudy | 2018ന് ശേഷം വിവാഹം കഴിക്കാൻ പെണ്ണ് കിട്ടാതെ കേരളത്തിലെ പുരുഷന്മാർ! കാരണം വിശദീകരിച്ച് മുരളി തുമ്മാരുകുടി; ഇനിയും എണ്ണം കൂടുമെന്ന് 'പ്രവചനം'

'ലോകത്ത് പലയിടത്തും ഈ പ്രവണത', Muralee Thummarukudy, Facebook, Malayalam News, കേരള വാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) കേരളത്തിൽ പൊതുവെയും അഭ്യസ്തവിദ്യരും തൊഴിൽ ഉള്ളവരുമായിട്ടുള്ള സ്ത്രീകളിൽ വിവാഹത്തിനോടുള്ള താത്പര്യം കുറഞ്ഞുവരുന്നു എന്നത് ഒരു സത്യമാണെന്ന് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരക്കുടി. 2018ന് ശേഷം പുരുഷന്മാർക്ക് കല്യാണം കഴിക്കാൻ പെണ്ണ് കിട്ടുന്നില്ലെന്ന വാർത്തയോട് പ്രതികരിച്ച് കൊണ്ട് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Muralee Thummarukudy, Facebook, Wedding, Woman, Education, Matrimonial, Marriage, Job, Muralee Thummaruudy on shortage of women to marry.



ഇതിന് കാരണം ഗാമയും ഡെൽറ്റയും ഒന്നുമല്ല, സ്ത്രീകൾ പഠിച്ച് സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കേരളത്തിന്റെ മാത്രം കാര്യമല്ല, ലോകത്ത് പലയിടത്തും ഈ പ്രവണത കാണാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

നമ്മുടെ പെൺകുട്ടികളും കൂടുതൽ വിദ്യാഭ്യാസം ആർജിച്ച് സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുമ്പോൾ അവരും ലോകത്തെ മറ്റെവിടേയും പോലെ വിവാഹത്തോട് വിമുഖത കാണിക്കുന്നു എന്ന് മാത്രമേ ഉള്ളൂ.
അതൊരു പേടിയൊന്നുമല്ല. വിവാഹം എന്നത് സ്ത്രീകൾക്ക് പൊതുവെ കൂടുതൽ നഷ്ടപ്പെടാനുള്ള ഒരു പ്രസ്ഥാനമാണ്. അത് അവരുടെ സാമൂഹ്യ ജീവിതം ആണെങ്കിലും, സ്വാതന്ത്ര്യം ആണെങ്കിലും, സാമ്പത്തികം ആണെങ്കിലും, ആരോഗ്യമാണെങ്കിലും, സമയം ആണെങ്കിലും ഒക്കെ ശരിയാണ്.

ഒരിക്കൽ വിവാഹം കഴിച്ചാൽ വിവാഹജീവിതത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ വിവാഹത്തിൽ നിന്നും പുറത്തു ചാടാൻ സാമൂഹ്യവും നിയമപരവുമായ ബുദ്ധിമുട്ടുകൾ ഏറെ കൂടുതലാണ്. ഇതൊക്കെ മനസ്സിലാക്കുന്നവരിൽ അതൊഴിവാക്കാൻ സാമ്പത്തിക സാമൂഹ്യ സാഹചര്യമുള്ള ഏറെ പേർ അതിൽ നിന്നും ഒഴിവായി നിൽക്കുന്നുവെന്നും ഇനിയും ഇവരുടെ എണ്ണം കൂടുമെന്നും മുരളി തുമ്മാരുകുടി കൂട്ടിച്ചേർത്തു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:


Keywords: Muralee Thummarukudy, Facebook, Wedding, Woman, Education, Matrimonial, Marriage, Job, Muralee Thummaruudy on shortage of women to marry.

Post a Comment