ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഒരു ഫോടോ സെഷനിനിടെ പെണ്‍കുട്ടികളുടെ കൈകള്‍ പിടിച്ചു വലിച്ച് ദേഹത്തേക്ക് ചേര്‍ത്ത് നിര്‍ത്തി ഗൗരി ശങ്കര്‍ അവരുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബലാഘട്ട് ജില്ലയില്‍ നടന്ന പരിപാടിയിലാണ് സംഭവമെന്ന് പ്രതിപക്ഷം ആരോപിച്ചു.
എംഎല്‍എയും മുന്‍ മന്ത്രിയും പിന്നോക്ക വിഭാഗ കമീഷന്‍ ചെയര്‍മാന്‍ കൂടിയായ ഗൗരി ശങ്കറാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ബിജെപി നേതാക്കളില്‍ നിന്ന് പെണ്‍മക്കളെ സംരക്ഷിക്കണമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഈ പെണ്‍കുട്ടികള്‍ക്ക് വനിത ഡോക്ടര്‍മാരുടെ കൗണ്‍സലിങ് നല്‍കണമെന്നും ട്വീറ്റില്‍ പറയുന്നു.
പെണ്‍കുട്ടികളോട് പൊതുമധ്യത്തില്‍ ഇത്തരത്തില്‍ പെരുമാറുന്നത് ലജ്ജാവഹമാണെന്നും പാര്‍ടി നേതാക്കള്‍ ഇങ്ങനെ ചെയ്യുന്നതില്‍ ശിവരാജ് സിങ് ചൗഹാന് ലജ്ജ തോന്നുന്നില്ലേയെന്നും കോണ്‍ഗ്രസ് നേതാവ് മുകേഷ് ഗുപ്ത ട്വീറ്റിന് താഴെ പ്രതികരിച്ചു.
കൊച്ചുപെണ്‍കുട്ടികളോട് മുന്‍ മന്ത്രിയുടെ അനുചിത പെരുമാറ്റം ആയിരക്കണക്കിന് ആളുകള്‍ കണ്ടിരിക്കുന്നു. ഇത്തരം ആളുകളെ വോട് ചെയ്ത് ജയിപ്പിച്ചാല്‍, അവര്‍ പകല്‍ വെളിച്ചത്തില്‍ നമ്മുടെ പെണ്‍മക്കളെ കടത്തിക്കൊണ്ടുപോകുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന് വീഡിയോ പങ്കുവെച്ച എഎപി എംഎല്‍എ നരേഷ് ബല്‍യാന്‍ പ്രതികരിച്ചു.
അതേസമയം മുന്‍ മന്ത്രിയുടെ അനുചിതമായ പെരുമാറ്റം സംബന്ധിച്ച കോണ്‍ഗ്രസ് ആരോപണത്തെ ശക്തമായി തള്ളിക്കളഞ്ഞ ബിജെപി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പെടുത്തി വീഡിയോ ട്വീറ്റ് ചെയ്തതിന് പ്രതിപക്ഷ പാര്‍ടിയെ കുറ്റപ്പെടുത്തുകയും നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
'ഈ പെണ്‍കുട്ടികള്‍ തന്റെ ചെറുമകളുടെ പ്രായത്തിലുള്ളവരാണ്, ബൈസണ്‍ അവരെ സ്‌നേഹത്തോടെ തലോടുകയാണെന്ന്' സംസ്ഥാന ബിജെപി വക്താവ് നരേന്ദ്ര സിംഗ് സലൂജ പറഞ്ഞു.
മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും സര്‍കാര്‍ വക്താവുമായ നരോത്തം മിശ്രയും കോണ്‍ഗ്രസിന്റെ നിന്ദ്യമായ ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു.
'ഇത് കോണ്‍ഗ്രസിന്റെ നിന്ദ്യമായ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. വൃത്തികെട്ട രാഷ്ട്രീയം കാരണം, പെണ്‍കുട്ടികളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം പ്രതിഫലിപ്പിക്കുന്ന ഒരു വീഡിയോ അവര്‍ പുറത്തുവിട്ടു. എന്നാല്‍ വീഡിയോ കോണ്‍ഗ്രസ് കാണിച്ച രീതി ലജ്ജാകരമാണ്. ഞങ്ങള്‍ വിഷയം നിയമപരമായി പരിശോധിച്ചുവരികയാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതില്‍,'എന്ന് മിശ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Keywords: MP: BJP MLA Gauri Shankar Bisen Caught On Camera Touching Girls 'Inappropriately', Draws Attack From Congress & AAP, Bhopal, News, Twitter, Post, Media, Allegation, Politics, BJP, National.