War of words | മോന്‍സണ്‍ പോക്സോ കേസില്‍ കൊമ്പുകോര്‍ത്ത് കണ്ണൂരിലെ കൊമ്പന്മാര്‍; സുധാകരനും എം വി ഗോവിന്ദനും തമ്മിലുളള പോര് മുറുകുന്നു
Jun 19, 2023, 20:52 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ കൊമ്പുകോര്‍ത്ത് രണ്ടു വമ്പന്മാര്‍. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദനും പരസ്പരം പോരിനിറങ്ങിയതോടെ കണ്ണൂര്‍ രാഷ്ട്രീയം ആരോപണ, പ്രത്യാരോപണങ്ങളാല്‍ മുഖരിതമായി. നേരത്തെ മുഖ്യമന്ത്രിക്കെതിരെയും മറ്റു നേതാക്കള്‍ക്കെതിരെയും അതിശക്തമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടിരുന്ന കെ സുധാകരന്‍ സിപിഎം സംസ്ഥാന സെക്രടറിയായ വേളയില്‍ കോടിയേരിക്കെതിരെയും പിന്നീട് വന്ന എം വി ഗോവിന്ദനെതിരെയും വ്യക്തിപരമായ കടന്നാക്രമണം നടത്തിയിരുന്നു.
മാത്രമല്ല എം വി ഗോവിന്ദന്‍ അഴിമതി രഹിതനായ നേതാവാണെന്ന് കെ സുധാകരന്‍ പലതവണ പുകഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍ മോന്‍സണ്‍ മാവുങ്കിലിന്റെ പോക്സോ കേസുമായി ബന്ധപ്പെട്ടു സുധാകരനും ബന്ധമുണ്ടെന്ന അതീവഗുരുതരമായ ആരോപണം എം വി ഗോവിന്ദന്‍ ഉന്നയിച്ചതോടെ സിപിഎമിലെ തന്റെ ഒന്നാം നമ്പര്‍ ശത്രുവായി എം വി ഗോവിന്ദനെ സുധാകരന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദനെ വ്യക്തിപരമായി കടന്നാക്രമിക്കാനും അദ്ദേഹം തയ്യാറായി.
സിപിഎം - കോണ്‍ഗ്രസ് പാര്‍ടികളുടെ പോര്‍നിലമായ കണ്ണൂരില്‍ കൊമ്പന്‍മാരുടെ പോരാട്ടം വീണ്ടും രാഷ്ട്രീയ വിവാദങ്ങളുടെ ഹൈവോള്‍ടേജ് പകര്‍ന്നിരിക്കുകയാണ്. മോന്‍സണ്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന അതീവഗുരുതരമായ ആരോപണമാണ് ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയെ ഉദ്ധരിച്ച് എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. ഇതോടെ കുറ്റകൃത്യം അറിഞ്ഞിട്ടും തടയാന്‍ ശ്രമിക്കാത്ത കെ സുധാകരനെ പോക്സോ കേസില്‍ പ്രതിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
അതിജീവിത ഈക്കാര്യത്തില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ടെന്നായിരുന്നു എം വി ഗോവിന്ദന്‍ തന്റെ ആരോപണത്തിന് അടിസ്ഥാനമായി പറഞ്ഞത്. പോക്സോ കേസില്‍ ക്രൈം ബ്രാഞ്ച് സുധാകരനെ ചോദ്യം ചെയ്യുമെന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരോപണം വന്‍വിവാദമായതോടെ പാര്‍ടി പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നു എം വി ഗോവിന്ദന്‍ പറഞ്ഞതോടെ പോക്സോ കേസിലെ അതിജീവിതയുടെ മൊഴിപുറത്തുവിട്ടെന്ന ഗുരുതരമായ ആരോപണം ദേശാഭിമാനിക്കെതിരെയും ഉയര്‍ന്നു വന്നു. പോക്സോ കേസില്‍ കെ സുധാകരനെ ചോദ്യം ചെയ്യുമെന്ന വാദം ക്രൈംബ്രാഞ്ചും തളളിയതോടെ സിപിഎം വിഷമ വൃത്തത്തിലായിരിക്കുകയാണ്.
സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിച്ചത് മോന്‍സന്റെ തട്ടിപ്പുകേസിലാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം. മോന്‍സന്‍ മാവുങ്കല്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട സുധാകരന്‍ ഏറെ സമ്മര്‍ദത്തിലായിരിക്കവെയാണ് എം വി ഗോവിന്ദന്റെ വിവാദ പ്രസ്താവന പുറത്തുവന്നത്. ഇതോടെ സുധാകരനെ പിന്‍തുണയ്ക്കാന്‍ ഒന്നമാന്തിച്ച കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി അധ്യക്ഷന് പ്രതിരോധവ്യൂഹം ചമയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. മോന്‍സണ്‍ കേസില്‍ കെ സുധാകരനെതിരെയുളള ആരോപണങ്ങള്‍ക്കു പിന്നില്‍ സിപിഎമാണെന്നു സാധൂകരിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രടറിയുടെ വിവാദ പ്രസ്താവനയ്ക്കു മന്ത്രി മുഹമ്മദ് റിയാസല്ലാതെ കണ്ണൂരില്‍ നിന്നുള്ള പാര്‍ടി നേതാക്കളാരും പിന്‍തുണച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്.

Keywords: Monson Mavunkal POCSO Case, MV Govindan, K Sudhakaran, Kerala News, Kannur News, Malayalam News, Politics, Political News, Congress, CPM, Monson Mavunkal POCSO case: Fight between MV Govindan and K Sudhakaran.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.