കവര്‍ചാ സംഘത്തിലെ ഡെല്‍ഹി സുന്ദര്‍ നഗരിയിലെ മുഹമ്മദ് ശഫീക്(28), സുന്ദര്‍ നഗരി ഒ ബ്ലോകിലെ വസീര്‍ ഖാന്‍ (24), ഡെല്‍ഹി കപക്ഷേരയിലെ രാഹുല്‍ ജയ്‌സ് വാള്‍(28), ഡെല്‍ഹി കപക്ഷേരയിലെ മുസ്ലിം ആലം (26) എന്നിവര്‍ക്കാണ് ജഡ്ജി റോസ്ലിലിന്‍ ശിക്ഷ വിധിച്ചത്.
ഇ- പ്ലാനറ്റ്, മോബി മൊബൈല്‍ ഷോപ് എന്നീ കടകളുടെ ഷടര്‍ കുത്തിത്തുറന്ന് ഏഴു ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്. അന്നത്തെ പള്ളൂര്‍ എസ് ഐ പ്രതാപന്‍ രണ്ട് കേസുകള്‍ രെജിസ്റ്റര്‍ ചെയ്തു. മാഹി സി ഐ എ ശേഖറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ ഡെല്‍ഹിയില്‍ വെച്ച് പിടികൂടി അറസ്റ്റ് ചെയ്തിരുന്നു.
പള്ളൂര്‍ എസ് ഐ പ്രതാപന്‍, എസ് ഐ ജയശങ്കര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ: എംഡി തോമസ് എ പി പി ഹാജരായി.
Keywords: Mobile shop Robbery at Mayyazhi; Imprisonment and fine for inter state accused, Kannur, News, Mobile shop Robbery, Police, Booked, Court, Mobile shop Robbery, Complaint, Kerala.