Appreciate | സ്കൂളിലെ കിണര്‍ വൃത്തിയാക്കാന്‍ ആളെ കിട്ടാതെ വന്നതോടെ ജോലി സ്വയം ഏറ്റെടുത്ത് അധ്യാപികമാര്‍; അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
Jun 2, 2023, 10:50 IST
തിരുവനന്തപുരം: (www.kvartha.com) സ്കൂള്‍ കിണറിലെ ചെളി നേരിട്ടിറങ്ങി ശുചീകരിച്ച അധ്യാപികമാര്‍ക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. സ്കൂളിലെ കിണര്‍ വൃത്തിയാക്കാന്‍ ആളെ കിട്ടാതെ വന്നതോടെയാണ് ബാലുശേരി ഗവ. സ്കൂളിലെ അധ്യാപികമാര്‍ ജോലി സ്വയം ഏറ്റെടുത്തത്.
ബാലുശ്ശേരി എരമംഗലം ജി എല്‍ പി എസ് എസിലെ അധ്യാപികരമായ സില്‍ജ ടീചറും ധന്യ ടീചറുമാണ് കിണറ്റിലിറങ്ങി വൃത്തിയാക്കിയത്. പ്രവേശനോത്സവത്തിന്റെ തലേദിവസമാണ് ഒരു തുള്ളി വെള്ളമില്ലാതെ മണ്ണും ചെളിയും നിറഞ്ഞ കിണര്‍ വൃത്തിയാക്കാന്‍ അധ്യാപികര്‍ തന്നെ മുന്നിട്ടിറങ്ങിയത്. അഭിനന്ദനമര്‍ഹിക്കുന്ന സേവനമാണ് ഇരുവരുടേതുമെന്ന് മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
ബുധനാഴ്ച പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്കായി സ്കൂളിലെത്തിയപ്പോഴാണ് കിണറ്റില്‍ വെള്ളമില്ലെന്നത് അധ്യാപകര്‍ ശ്രദ്ധിച്ചത്. കിണര്‍ വൃത്തിയാക്കാന്‍ പലരേയും വിളിച്ചെങ്കിലും ആരേയും കിട്ടിയില്ല. വെള്ളമില്ലാതെ എന്ത് ചെയ്യുമെന്ന ബേജാറിനിടെയാണ് അധ്യാപികമാര്‍ തന്നെസന്നദ്ധരായി എത്തിയത്.
വി ശിവന്‍കുട്ടി ഫേസ്ബുകില്‍ കുറിച്ചത്:
ചില ത്യാഗങ്ങള്‍ക്ക് ബദല്‍ ഇല്ല. സ്കൂള്‍ പ്രവേശനോത്സവ ദിനത്തില്‍ ഞാന്‍ ഏറ്റവും അധികം നന്ദി പറയുന്നത് എത്രയും പ്രിയപ്പെട്ട അധ്യാപകരോടാണ്. കുട്ടികളെ സ്വാഗതം ചെയ്യാന്‍ വീടുകളില്‍ എത്തിയത് മുതല്‍ സ്കൂള്‍ ശുചീകരണം വരെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് അധ്യാപകര്‍ ചെയ്യുന്നത്.
സ്കൂള്‍ കിണറിലെ ചളി നീക്കാന്‍ ആളെ കിട്ടാത്ത സാഹചര്യത്തില്‍ ബാലുശ്ശേരി എരമംഗലം ജി എല്‍ പി എസിലെ സില്‍ജ ടീച്ചറും ധന്യ ടീച്ചറും മറ്റൊന്നും ആലോചിച്ചില്ല. അവര്‍ കിണറില്‍ ഇറങ്ങി ശുചീകരിച്ചു. സേവന പ്രവര്‍ത്തനങ്ങളുടെ ഉദാത്ത മാതൃകയാണിത്.
നന്ദി അധ്യാപകരെ നന്ദി..
സ്നേഹം
Minister @VSivankuttyCPIM writes:
— Comrade From Kerala 🌹 (@ComradeMallu) June 1, 2023
ചില ത്യാഗങ്ങൾക്ക് ബദൽ ഇല്ല. സ്കൂൾ പ്രവേശനോത്സവ ദിനത്തിൽ ഞാൻ ഏറ്റവും അധികം നന്ദി പറയുന്നത് എത്രയും പ്രിയപ്പെട്ട അധ്യാപകരോടാണ്. കുട്ടികളെ സ്വാഗതം ചെയ്യാൻ വീടുകളിൽ എത്തിയത് മുതൽ സ്കൂൾ ശുചീകരണം വരെ എന്തൊക്കെ പ്രവർത്തനങ്ങളാണ് അധ്യാപകർ ചെയ്യുന്നത്.… pic.twitter.com/6cxxplelGc
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.