ബ്രസീലിയ: (www.kvartha.com) പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി, സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് യാത്ര തുടര്‍ന്ന വിമാനം അപകടത്തില്‍പെട്ടു. കഴിഞ്ഞ ദിവസം ബ്രസീലിലാണ് അപകടം ഉണ്ടായത്. എന്നാല്‍, യാത്രക്കാരും ജീവനക്കാരും പരുക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടത് ആശ്വാസമായി. സാവോ ലൂയിസില്‍ നിന്ന് സാല്‍വഡോറിലേക്കുള്ള യാത്രയിലായിരുന്നു വിമാനം.
യാത്ര തുടങ്ങി ഏകദേശം 30 മിനിറ്റിനുള്ളിലായിരുന്നു ഈ ഭയപ്പെടുത്തുന്ന സംഭവം വിമാനത്തില്‍ നടന്നത്. ബ്രസീലിന് മുകളിലൂടെ പറക്കുകയായിരുന്നു വിമാനം. പെട്ടെന്നാണ് തീരെ പ്രതീക്ഷിക്കാത്ത ഒരു സംഭവമുണ്ടായത്. അപ്രതീക്ഷിതമായി വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു പോയി. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും കാമറയില്‍ പതിഞ്ഞു.
എമര്‍ജന്‍സി വിന്‍ഡോ തുറക്കുന്നതും വിമാനത്തിലേക്ക് കാറ്റ് ആഞ്ഞടിക്കുന്നതും എല്ലാം വീഡിയോയില്‍ കാണാം. കാണുന്ന ആരെയും ഭയപ്പെടുത്തുന്ന തരത്തിലുള്ളതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ. ബ്രേകിങ് ഏവിയേഷന്‍ ന്യൂസ് ആന്‍ഡ് വീഡിയോസും പ്രസ്തുത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത് പ്രകാരം ബ്രസീലില്‍ നിന്നുള്ള ജനപ്രിയ ഗായകനും ഗാനരചയിതാവുമായ ടിയറിയും വിമാനത്തില്‍ യാത്ര ചെയ്യുന്നവരില്‍ ഉള്‍പെട്ടിട്ടുണ്ടായിരുന്നു. ഫ്‌ലൈറ്റിന്റെ ഡോര്‍ തുറന്നതിന് ശേഷം ടിയറി സഞ്ചരിച്ച വിമാനം സാവോ ലൂയിസ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നു എന്നും അടിക്കുറിപ്പായി കുറിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
The aircraft of Brazilian singer and songwriter Tierry safely lands at São Luís Airport after the cargo door opens in flight. pic.twitter.com/VIx79ABtdX
— Breaking Aviation News & Videos (@aviationbrk) June 14, 2023
Keywords: News, World, World-News, Video, Video, Brazil, Viral, Video, Emergency Door, Passengers, Social-Meida-News, Mid-Flight Panic: Emergency Door Opens After Take-off In Brazil.