MDMA seized | നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി; 3 പേര് ഓടി രക്ഷപ്പെട്ടു
Jun 8, 2023, 22:11 IST
തലശേരി: (www.kvartha.com) ന്യൂമാഹി പൊലീസ് സ്റ്റേഷന് പരിധിയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 15.78 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അറവിലകത്ത് പാലം ഭാഗത്തേക്ക് പോകുന്ന റോഡില്‍ ജന്ക്ഷനില് നിന്നും മാറി ഇടവഴിയില്‍ കയറ്റി നിര്‍ത്തിയിട്ടതായിരുന്നു കാര്‍. പൊലീസ് പരിശോധനയ്ക്കിടെ കാറിലുണ്ടായിരുന്ന മൂന്ന് പേര് ഓടിരക്ഷപ്പെട്ടു.
പൊലീസ് പുറകെ പിന്തുടര്ന്ന് ഓടിയെങ്കിലും ഇവരെ പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് കാര്‍ പരിശോധിച്ചപ്പോള്‍ കാറിനുളളിലെ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച ബാഗില്‍ നിന്നും എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ കസ്റ്റഡിയിലെടുക്കുകയും തിരിച്ചറിയാത്ത പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ടുപ്രകാരം കേസെടുക്കുകയും ചെയ്തു.
കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്നിന്റെ ഉപയോഗവും വില്പനയും തടയുന്നതിനായി കണ്ണൂര്‍ സിറ്റി പൊലീസ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്. ഡാന്‍സെഫും ലോകല്‍ പൊലീസും സംയുക്ത റെയ്ഡില്‍ പങ്കെടുത്തുവരുന്നുണ്ട്. മയക്കുമരുന്ന് വില്പനയോ, ഉപയോഗമോ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് കമീഷണര്‍ അറിയിച്ചു.

Keywords: Thalassery New, Malayalam News, Police FIR, Kerala News, Kannur News, Crime News, Drugs, MDMA, MDMA seized from car.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.