സംസ്ഥാനത്ത് ഡങ്കിപ്പനി പടരുകയാണ്. ഇതുവരെ ഡങ്കിപ്പനി ബാധിച്ച് 900 ത്തിലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവന്നു. ഈ മാസം മാത്രം 3000 ത്തോളം പേര്‍ക്കാണ് ഡങ്കിപ്പനി ലക്ഷങ്ങളുണ്ടായത്.
കൊച്ചിയില്‍ മാത്രം രണ്ടാഴ്ചക്കിടെ പനി ബാധിതരായി ചികത്സ തേടിയെത്തിയത് 8000 പേരാണ്. ഏട്ട് പേര്‍ പനി ബാധിച്ചു മരിച്ചിരുന്നു. മാലിന്യക്കൂമ്പാരങ്ങളും വെള്ളക്കെട്ടുമാണ് പനിയും മറ്റു പകര്‍ച വ്യാധികളും പെരുകാന്‍ കാരണം. എറണാകുളത്ത് വെസ്റ്റ് നൈല്‍ വൈറസും സ്ഥിരീകരിച്ചിരുന്നു.
Keywords: Man who undergoing treatment for dengue died in Malappuram, Malappuram, News, Death, Dengue Fever, Hospital, Treatment, Patient, Medical College, Kerala.