Follow KVARTHA on Google news Follow Us!
ad

Vande Bharat | വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ പൂട്ടി യുവാവ് അകത്തിരുന്ന സംഭവം; പിടിയിലായത് കാസര്‍കോട് ഉപ്പള സ്വദേശി

പരാക്രമം കാരണം റെയില്‍വെയ്ക്ക് നഷ്ടം ഒരു ലക്ഷം Vande Bharat, Washroom, Railway, Loss, Train, assenger, Mental Disorder
പാലക്കാട്: (www.kvartha.com) വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ ഏറെനേരം അകത്തിരുന്ന സംഭവത്തില്‍ പിടിയിലായത് ഉപ്പള സ്വദേശിയായ ശരണ്‍. ഞായറാഴ്ചയാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ യുവാവ് കയറിയിരുന്നത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഇയാളുടെ കുടുംബം സ്ഥലത്തെത്തുമെന്നാണ് വിവരം.

കാസര്‍കോട് നിന്നാണ് ശരണ്‍ ട്രെയിനില്‍ കയറിയത്. പിന്നീട് ശുചിമുറിയുടെ അകത്ത് കയറിയിരിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട മറ്റ് യാത്രക്കാര്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ശരണ്‍ തയ്യാറായില്ല. ഇതോടെ യാത്രക്കാര്‍ വിവരം ആര്‍പിഎഫിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ വച്ചും കോഴിക്കോട് വച്ചും ഇയാളെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാതില്‍ അകത്ത് നിന്ന് കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാള്‍ അകത്തിരുന്നത്. 

പിന്നീട് ട്രെയിന്‍ ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് റെയില്‍വെ മെകാനികല്‍ വിഭാഗവും ആര്‍പിഎഫും പൊലീസും ശരണിനെ ശുചിമുറിയുടെ വാതില്‍ പൊളിച്ച് പുറത്തിറക്കിയത്. പുറത്തെത്തിക്കുമ്പോള്‍, ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. വന്ദേ ഭാരതിന്റെ ഇ-1 കോചിലെ ശുചിമുറിയുടെ വാതിലാണ് പൂട്ടിയ നിലയില്‍ കാണപ്പെട്ടത്. ഉള്ളില്‍നിന്ന് കയര്‍ കെട്ടിയാണ് ഇയാള്‍ ശുചിമുറിയില്‍ ഇരുന്നത്. മുംബൈ സ്വദേശിയാണെന്നും ചരണ്‍ എന്നാണ് പേരെന്നുമാണ് ഇയാള്‍ ആദ്യം ആര്‍പിഎഫിന് മൊഴി നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കാസര്‍കോട് സ്വദേശിയാണെന്ന് വ്യക്തമായത്. 

അതേസമയം, വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയില്‍ വാതില്‍ അടച്ച് യുവാവ് ഇരുന്ന സംഭവത്തില്‍ ഏകദേശം ഒരു ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി റെയില്‍വെ അറിയിച്ചു. രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രികേറ്റഡ് വാതിലിന് 50,000 രൂപയാണ് വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവന്‍സ് 50,000 രൂപ എന്നിങ്ങനെയാണ് ഒരു ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയിരിക്കുന്നത്. യുവാവിന്റെ പരാക്രമം കാരണം ട്രെയിന്‍ 20 മിനുറ്റ് വൈകിയെന്നും റെയില്‍വെ അറിയിച്ചു. 

News, Kerala, Kerala-News, News-Malayalam, Vande Bharat, Washroom, Railway, Loss, Train, assenger, Mental Disorder, Man Shuts Self In Vande Bharat Washroom; Railway loss to one lakh.


Keywords: News, Kerala, Kerala-News, News-Malayalam, Vande Bharat, Washroom, Railway, Loss, Train, assenger, Mental Disorder, Man Shuts Self In Vande Bharat Washroom; Railway loss to one lakh.

Post a Comment