Keywords: Man from Thrissur killed in Armenia, Thrissur, News, Suraj, Killed, Police, Probe, Injury, Treatment, Hospital, Complaint, Kerala.
Killed | 'തൃശ്ശൂര്‍ സ്വദേശിയായ യുവാവ് അര്‍മേനിയയില്‍ കുത്തേറ്റ് മരിച്ചു'; കൊലപ്പെടുത്തിയത് വിസ ഏജന്‍സിയുടെ സഹായികളെന്ന് പരാതി
പറപ്പറമ്പില്‍ അയ്യപ്പന്റെ മകന്‍ സൂരജ് ആണ് മരിച്ചത്
Suraj, Killed, Police, Probe, Injury, Treatment, Hospital
തൃശൂര്‍: (www.kvartha.com) തൃശ്ശൂര്‍ സ്വദേശിയായ യുവാവ് അര്‍മേനിയയില്‍ കുത്തേറ്റ് മരിച്ചു. തൃശ്ശൂര്‍ കൊരട്ടി കട്ടപ്പുറം പറപ്പറമ്പില്‍ അയ്യപ്പന്റെ മകന്‍ സൂരജ് (27) ആണ് മരിച്ചത്. അര്‍മേനിയയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കൊലയ്ക്ക് പിന്നില്‍ തിരുവനന്തപുരം സ്വദേശിയായ വിസ ഏജന്‍സിയുടെ സഹായികളെന്നാണ് പരാതി.
തിങ്കളാഴ്ച പുലര്‍ചെയാണ് കൊലപാതകം നടന്നതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സൂരജിന് ഒപ്പമുണ്ടായിരുന്ന ചാലക്കുടി സ്വദേശിക്കും പരിക്കുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അര്‍മേനിയയില്‍ നിന്ന് യൂറോപിലേക്ക് മാറുന്ന വിസ സംബന്ധിച്ച കാര്യം ചോദിക്കാനെത്തിയപ്പോഴാണ് ആക്രമണമെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.