Follow KVARTHA on Google news Follow Us!
ad

Died | കണ്ണൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്നു Death, Hospital, Treatment, Jaundice, School Employ
കണ്ണൂര്‍: (www.kvartha.com)  മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. കൂടാളി ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ഓഫീസ് ജീവനക്കാരന്‍ ഇരിട്ടി കീഴൂര്‍ വി യുപി സ്‌കൂളിന് സമീപം കാര്‍ത്തിക നിവാസില്‍ വിമല്‍ കൃഷ്ണന്‍ (കിച്ചു -39) ആണ് മരിച്ചത്.

മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. കൂടാളി ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ റിട. ജീവനക്കാരന്‍ കൂടാളി കോമത്ത് തറവാട്ടില്‍ കെടി കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെയും ശോഭനയുടെയും ഏകമകനാണ്.

Man died in Kannur after suffering from jaundice, Kannur, News, Death, Hospital, Treatment, Jaundice, School Employ, Obituary, Kerala

ഭാര്യ: ശ്യാമ (അധ്യാപിക സി എം ഐ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഇരിട്ടി )
മക്കള്‍: വേദകൃഷ്ണ (ഇരിട്ടി ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി), മിത്ര കൃഷ്ണ( എല്‍ കെ ജി വിദ്യാര്‍ഥിനി സി എം ഐ സ്‌കൂള്‍, ഇരിട്ടി)..

Keywords: Man died in Kannur after suffering from jaundice, Kannur, News, Death, Hospital, Treatment, Jaundice, School Employ, Obituary, Kerala.

Post a Comment