Arrested | കണ്ണൂര്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം ഓഫീസറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യാത്രക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. പാപ്പിനിശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദലിയെ(43) യാണ് എയര്‍പോര്‍ട് പൊലീസ് അറസ്റ്റു ചെയ്തത്.

Arrested | കണ്ണൂര്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം ഓഫീസറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

ബുധനാഴ്ച രാവിലെ പത്തുമണിക്ക് അബൂദബിയിലേക്ക് പോകാനുളള വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയതാണ് മുഹമ്മദലി. എന്നാല്‍ ട്രോളിബാഗ് മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എമിഗ്രേഷന്‍ ഓഫീസറോട് തട്ടികയറി ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് മട്ടന്നൂര്‍ എയര്‍പോര്‍ട് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

Keywords:  Man arrested for allegedly assaulting immigration officer at Kannur airport, Kannur, News, Arrested, Police, Flight, Muhammad Ali, Assault, Airport, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia