Follow KVARTHA on Google news Follow Us!
ad

Accidental Death | മലപ്പുറത്ത് കാറും ബൈകും കൂട്ടിയിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു Accidental Death, CCTV, Accident, Student, Malappuram, Chunkathara
മലപ്പുറം: (www.kvartha.com) വാഹനാപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ബൈക് യാത്രക്കാരനായ എടക്കര മുപ്പിനി പാറയില്‍ പി റെനിയുടെ മകന്‍ റെന്‍സണ്‍ (19) ആണ് മരിച്ചത്. കാറും ബൈകും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

ചുങ്കത്തറ ഇടമലവളവിലാണ് സംഭവം. അപകടം നടന്ന ഉടന്‍തന്നെ റെന്‍സണെ നാട്ടുകാര്‍ നിലമ്പൂര്‍ സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരി ഏറനാട് കോളജിലെ വിദ്യാര്‍ഥിയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

വളവില്‍ ഓവര്‍ടേക് ചെയ്ത് കാര്‍ എത്തിയതുകണ്ട് ബ്രേക് ചെയ്തതോടെ ബൈക്, നിയന്ത്രണംവിട്ട് മറിഞ്ഞ് കാറുമായി കൂട്ടിയിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മൃതദേഹം നിലമ്പൂര്‍ സര്‍കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

News, Kerala, Kerala-News, Accident-News, Accidental Death, CCTV, Accident, Student, Malappuram, Chunkathara, Malappuram Student Died in Road Accident at Chunkathara.


Keywords: News, Kerala, Kerala-News, Accident-News, Accidental Death, CCTV, Accident, Student, Malappuram, Chunkathara, Malappuram Student Died in Road Accident at Chunkathara.

Post a Comment