Follow KVARTHA on Google news Follow Us!
ad

Accident | 'മുണ്ടുപറമ്പ് ബൈപാസില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി റോഡിലൂടെ നിരങ്ങിയെത്തി കാറും ബൈകും ഇടിച്ചുതെറിപ്പിച്ചു', അപകടത്തില്‍പെട്ട് കുടുങ്ങിക്കിടന്ന 2 പേരെ സാഹസികമായി രക്ഷപ്പെടുത്തി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പരുക്കേറ്റവരെ മഞ്ചേരി മെഡികല്‍ കോളജിലേക്ക് മാറ്റി Lorry Accident, Passengers, CCTV, Fire Force, Scooter, Car, Police, Rescued
മലപ്പുറം: (www.kvartha.com) മുണ്ടുപറമ്പ് ബൈപാസില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി റോഡിലൂടെ നിരങ്ങിയെത്തി കാറും ബൈകും ഇടിച്ചുതെറിപ്പിച്ചതായി ദൃക്‌സാക്ഷികള്‍. അപകടത്തില്‍പെട്ട് കുടുങ്ങിക്കിടന്ന രണ്ടുപേരെ അഗ്‌നിരക്ഷാസേനയുടെയും പൊലീസിന്റെയും കഠിന പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തി. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പാലക്കാട് ഭാഗത്തുനിന്നു വന്ന ലോറി നിയന്ത്രണം വിട്ട് റോഡില്‍ ചരിഞ്ഞു വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ലോറി അമിത വേഗത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. റോഡിലൂടെ നിരങ്ങിനീങ്ങിയ ലോറി ആദ്യം ഒരു കാറിലാണ് ഇടിച്ചത്. തുടര്‍ന്ന് കാര്‍, പിന്നിലെത്തിയ സ്‌കൂടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്‌കൂടര്‍ യാത്രക്കാരന്‍ തെറിച്ചു വീഴുന്നതും ദൃശ്യത്തില്‍ കാണാം. കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

സ്‌കൂടര്‍ യാത്രക്കാരന്‍ കോഴിക്കോടു ഭാഗത്തുനിന്ന് മുണ്ടുപറമ്പിലേക്ക് വരികയായിരുന്നു. ലോറി മറിയുന്നത് കണ്ട് ഇയാള്‍ പതുക്കെ വെട്ടിച്ച് ഇടതു വശത്തേക്ക് കയറാന്‍ നോക്കുന്നുണ്ടെങ്കിലും അതിന് സാവകാശം ലഭിക്കുന്നതിന് മുന്‍പേ കാര്‍ ഇടിച്ചു തെറിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇടിയ്ക്കു പിന്നാലെ തെറിച്ചു വീണ സ്‌കൂടര്‍ യാത്രികന്‍ സമീപത്തുണ്ടായിരുന്ന ഇരുമ്പു തൂണിന്റെ അടിയില്‍പ്പെട്ടു.

Malappuram: Lorry fell down over car and scooter, Malappuram, News, Lorry Accident, Passengers, CCTV, Fire Force, Scooter, Car, Police, Rescued, Kerala

അതുകൊണ്ടു തന്നെ ഇയാളെ പുറത്തെടുക്കാന്‍ ഏറെ പ്രയാസപ്പെട്ടു. അഗ്‌നിരക്ഷാസേനയുടെയും പൊലീസിന്റെയും കഠിന പരിശ്രമത്തിലാണ് ഒടുവില്‍ ഇയാളെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. കാറിന്റെ ഡ്രൈവറെയും സ്‌കൂടര്‍ യാത്രികനെയും രക്ഷപ്പെടുത്തി മഞ്ചേരി മെഡികല്‍ കോളജിലേക്ക് മാറ്റി.

Keywords: Malappuram: Lorry fell down over car and scooter, Malappuram, News, Lorry Accident, Passengers, CCTV, Fire Force, Scooter, Car, Police, Rescued, Kerala. 

Post a Comment