റിയാദ്: (www.kvartha.com) ഹജ്ജ് നിര്‍വഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമിറ്റി വഴി മക്കയിലെത്തിയ കണ്ണൂര്‍ സ്വദേശി മരിച്ചു. നോര്‍ത്ത് മാട്ടൂല്‍ സ്വദേശിയായ ബയാന്‍ ചാലില്‍ അബ്ദുല്ല (71) ആണ് മരിച്ചത്. ഭാര്യ ഖദീജയുമൊത്താണ് അദ്ദേഹം ഹജ്ജിനെത്തിയത്.
പക്ഷാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ചെ മക്കയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് മക്ക കെ എം സി സി ഭാരവാഹികള്‍ അറിയിച്ചു.
Keywords: News, Gulf, Gulf-News, Makkah, Hajj, Pilgrim, Died, Kannur Native, Obituary-News, Makkah: Hajj Pilgrim from Kannur Died.