കണ്ണൂര്‍: (www.kvartha.com) നഗരത്തില്‍ കമീഷണര്‍ ഓഫീസിന് സമീപം ചരക്കുലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. കേളകം കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കെ ത്ത് വിഡി ജിന്റോയാണ് (39) കൊല്ലപ്പെട്ടത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജിന്റോവിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന. ലോറിക്കുള്ളില്‍ വെച്ചാണ് ഡ്രൈവര്‍ ജിന്റോയ്ക്ക് കുത്തേറ്റതെന്ന് എ സി പി രത്‌നകുമാര്‍ പറഞ്ഞു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ നൂറ് മീറ്റര്‍ അകലെ വെച്ച് കുഴഞ്ഞ് വീണു. കവര്‍ചയാണോ ആക്രമിയുടെ ലക്ഷ്യം എന്ന് ഉറപ്പിച്ചിട്ടില്ലെന്നും എസിപി കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എം ബിനുമോഹനും സംഘവും പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Crime, Lorry Driver, Killed, Kannur, Custody, Police, Custody, Crime-News, Lorry driver killed near Kannur commissioner office.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.