Lionel Messi | ഫുട്‌ബോളിന്റെ മിശിഹ ലയണല്‍ മെസിക്ക് 36-ാം പിറന്നാള്‍
Jun 24, 2023, 11:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) 36-ാം പിറന്നാളിന്റെ നിറവില്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. ഫുട്‌ബോള്‍ കരിയറില്‍ സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളിലും മുത്തമിട്ട മെസി തന്റെ 37-ാം വര്‍ഷത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. ലോകകപില്‍ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനമാണ് മെസിയുടേത്.

ഒരു രാജ്യാന്തരകീരീടം പോലും സ്വന്തം പേരിലില്ലാത്തതിനുകേട്ട പഴികള്‍ക്ക് ഖത്വര്‍ വേദിയായ 2022 ലെ ലോകകപ് കിരീടം നേടികൊണ്ടായിരുന്നു മെസി മറുപടി പറഞ്ഞത്. ഫുട്‌ബോള്‍ ജീവിതം അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേറ്റ് കൊണ്ട് അര്‍ജന്റീനയെന്ന രാജ്യത്തിന് ലോകകിരീടം നേടികൊടുത്തതിന് ഫുട്‌ബോള്‍ ലോകം നല്‍കിയ പേരാണ് ലയണല്‍ മെസിയെന്ന ആരാധകരുടെ സ്വന്തം മിശിഹ.
1987 ജൂണ്‍ 24 ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസി 13-ാം വയസ്സില്‍ സ്‌പെയിനിന്റെ എഫ്‌സി ബാഴ്സലോണയില്‍ കളി തുടങ്ങി. പിന്നീടുള്ള വര്‍ഷങ്ങളില്‍ മികച്ച പ്രകടനത്തിലൂടെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായി മെസി മാറി.
ബാഴ്സയുടെ യൂക് അകാഡമിയായ ലാ മസിയയില്‍ മിനുക്കു പണികള്‍ തീര്‍ത്തെടുക്കപ്പെട്ടു പുറത്തുവന്ന പയ്യന്‍ അതിവേഗമാണ് പടവുകള്‍ കയറിപ്പോയത്. ഒരു പ്രൊഫഷണല്‍ ഫുട്‌ബോളറുടെ കഴിവുകളുടെ ആത്യന്തിക പ്രദര്‍ശനമായ ചാംപ്യന്‍സ് ലീഗിലും ലാ ലിഗയിലും നേടാന്‍ സാധിക്കുന്നതെല്ലാം നേടുന്ന ഗ്ലിറ്ററിങ് കരിയറാണ് ബാഴ്സയില്‍ നമ്മള്‍ കാണുന്നത്. ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍ എന്ന നിലയിലേക്ക് മെസിയെ ഉയര്‍ത്തിയ സുവര്‍ണവര്‍ഷങ്ങള്‍.
സമാനതകളില്ലാത്ത നേട്ടങ്ങളാണ് മെസിയുടെ സ്വപ്നതുല്യമായ കരിയര്‍ മുന്നോട്ട് വക്കുന്നത്. 4 ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍, 10 ലാ ലിഗ കിരീടങ്ങള്‍, 2 ഫ്രഞ്ച് ലീഗ് കിരീടങ്ങള്‍, കോപ അമേരിക, ലോകകപ്, 7 ബാലന്‍ ഡി ഓറുകള്‍ നേട്ടങ്ങളുടെ പട്ടിക അങ്ങനെ നീളുമ്പോള്‍ അത് മറ്റൊരു ഇതിഹാസത്തിനും സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത വിധം വലുതാണ്.
പി എസ് ജി വിട്ട ലയണല്‍ മെസിയുടെ യുഎസ്എയിലെ മേജര്‍ ലീഗ് സോകര്‍ ക്ലബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്ന് റിപോര്‍ടുണ്ടായിരുന്നു. ക്ലബിന്റെ മൂന്ന് ഉടമകളില്‍ ഒരാളായ ജോര്‍ജ് മാസ് ചൊവ്വാഴ്ച മാധ്യമങ്ങളോട് ഇക്കാര്യം വ്യക്കതമാക്കിയതായാണ് റിപോര്‍ട്. 2025 വരെയാകും ക്ലബും മെസിയുമായുള്ള കരാര്‍.
ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള വ്യവസ്ഥയും ഇതിലുണ്ടാകും. കരാര്‍ നിബന്ധനകളുടെ കാര്യത്തില്‍ ധാരണയിലെത്തിയതായും കരാര്‍ വ്യവസ്ഥകളും വിസയുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുത്തതായും ജോര്‍ജ് അറിയിച്ചിട്ടുണ്ട്. അടുത്ത മാസം താരം കരാര്‍ ഒപ്പുവെയ്ക്കുമെന്നും ക്ലബ് വ്യക്തമാക്കി.
Keywords: News, National, National-News, Sports, Sports-News, Lionel Messi, Birthday, Argentine, Legend, Football, Lionel Messi's Birthday, Argentine Legend Turns 36.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.