SWISS-TOWER 24/07/2023

Lionel Messi | ലയണൽ മെസി സൗദി അറേബ്യയിലേക്കില്ല? ഈ 2 ക്ലബുകൾ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ

 


ബാഴ്‌സലോണ: (www.kvartha.com) പാരീസ് സെന്റ് ജെർമെയ്‌നോട് ലയണൽ മെസി വിടപറഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ നടക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് ക്ലബുകൾ മെസിക്കായി രംഗത്തുണ്ട്. ബാഴ്‌സലോണ, സൗദി അറേബ്യൻ ക്ലബ് അൽ-ഹിലാൽ, ഇന്റർ മിയാമി എന്നിവർ താരത്തിനായി വലവീശുന്നതായാണ് പറയുന്നത്.

Lionel Messi | ലയണൽ മെസി സൗദി അറേബ്യയിലേക്കില്ല? ഈ 2 ക്ലബുകൾ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ

ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ലയണൽ മെസിയുടെ പരിഗണനയിൽ ഇപ്പോൾ ഇന്റർ മിയാമിയും ബാഴ്‌സലോണയുമാണുള്ളത്. നിലവിൽ സൗദി അറേബ്യൻ ക്ലബിന്റെ ക്ഷണം തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ട്. സൗദി അറേബ്യൻ ടീം ഓരോ സീസണിലും 500 മില്യൺ യൂറോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇന്റർ മിയാമിയുടെ ഓഫറിന്റെ പത്തിരട്ടി കൂടുതലാണ്.

അതിനിടെ ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട മെസിയുടെ പിതാവ് ജോർജ് മെസ്സിയുമായി കൂടിക്കാഴ്ച നടത്തി. താമസിയാതെ തീരുമാനമുണ്ടാകുമെന്ന് പിതാവ് പറയുന്നു. മെസി സൗദി അറേബ്യൻ ക്ലബിൽ ചെക്കേറില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, 2022 ലെ ഫിഫ ലോകകപ്പ് ജേതാവും അർജന്റീനിയൻ ഇതിഹാസവുമായ താരത്തെ ഒപ്പം കൂറ്റൻ അവർ താൽപ്പര്യപ്പെടുന്നു. രണ്ടുവർഷത്തെ കരാറിന് റെക്കോർഡ് തുകയായ ഒരു ബില്യൺ യൂറോ നൽകാൻ അൽ-ഹിലാൽ തയ്യാറാണ്.

മെസി മിഡിൽ ഈസ്റ്റിലേക്ക് മാറാൻ തീരുമാനിച്ചാൽ, ദീർഘകാല എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം സൗദി ക്ലബിൽ കളിക്കുന്ന മറ്റൊരു സൂപ്പർ താരമാകും. അടുത്തിടെ റയൽ മാഡ്രിഡിൽ നിന്ന് പുറത്തുകടക്കുന്നതായി പ്രഖ്യാപിച്ച കരിം ബെൻസെമ സൗദി അറേബ്യൻ ടീമുകളിലൊന്നായ അൽ-ഇത്തിഹാദ് ക്ലബുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്. എൻഗോലോ കാന്റെയും കരിൻ ബെൻസെമയ്‌ക്കൊപ്പം ക്ലബിൽ ചേരുമെന്ന് ഊഹാപോഹങ്ങൾ. സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അതേ ക്ലബായ അൽ-നാസർ ക്രിസ്റ്റൽ പാലസ് ക്യാപ്റ്റൻ വിൽഫ്രഡ് സാഹയെ സമീപിച്ചതായും അഭ്യൂഹങ്ങളുണ്ട്.

Keywords: News, World, Sports, PSG, Lionel Messi, Football,   Lionel Messi rules out Saudi Arabia move: Barcelona or Inter Miami likley outcomes.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia