LIC | ഒഡീഷ ട്രെയിൻ ദുരന്തം: അപകടത്തിൽപ്പെട്ടവർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി എൽഐസി; ഇരകൾക്ക് ക്ലെയിമുകൾ തീർപ്പാക്കുന്നതിന് ഇളവ് നൽകും

 


ഭുവനേശ്വർ: (www.kvartha.com) 28 വർഷത്തെ ഏറ്റവും വലിയ ട്രെയിൻ അപകടത്തിന് ഒഡീഷ സാക്ഷ്യം വഹിച്ചതിന് പിന്നാലെ ദുരന്തബാധിതർക്ക് ആശ്വാസമേകുന്ന നടപടികളുമായി എൽഐസി. ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ ഇളവ് അനുവദിക്കുമെന്ന് എൽഐസി ചെയർമാൻ സിദ്ധാർഥ മൊഹന്തി പ്രഖ്യാപിച്ചു. ബാലസോറിൽ നടന്ന ദാരുണമായ ട്രെയിൻ അപകടം അതീവ ദുഃഖമുണ്ടാക്കിയെന്ന് എൽഐസി പ്രസ്താവനയിൽ പറഞ്ഞു.

LIC | ഒഡീഷ ട്രെയിൻ ദുരന്തം: അപകടത്തിൽപ്പെട്ടവർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി എൽഐസി; ഇരകൾക്ക് ക്ലെയിമുകൾ തീർപ്പാക്കുന്നതിന് ഇളവ് നൽകും

എൽഐസി പോളിസിയുടെയും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയുടെയും ക്ലെയിം തീർപ്പാക്കുന്നതിന് ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് നിരവധി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രജിസ്‌റ്റർ ചെയ്‌ത മരണ സർട്ടിഫിക്കറ്റിന് പകരമായി, റെയിൽവേ അധികൃതരോ പൊലീസോ സംസ്ഥാന, കേന്ദ്ര സർക്കാർ അധികൃതരോ പ്രസിദ്ധീകരിച്ച, അപകടത്തിൽ മരിച്ചവരുടെ പട്ടിക തെളിവായി സ്വീകരിക്കും.

ക്ലെയിം സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകാനും അവകാശികൾക്കുള്ള സഹായം നൽകാനും ഡിവിഷൻ തലത്തിലും ബ്രാഞ്ച് തലത്തിലും പ്രത്യേക ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ സഹായത്തിന് അടുത്തുള്ള ഡിവിഷണൽ, ബ്രാഞ്ച് തലങ്ങളിൽ ബന്ധപ്പെടാം. അവകാശികൾക്ക് കോൾ സെന്ററിലും വിളിക്കാം, നമ്പർ - 022-68276827.

ബാലസോറിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ചെന്നൈ-ഹൗറ, കോറോമാണ്ടൽ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതുവരെ 288 പേരാണ് അപകടത്തിൽ മരിച്ചത്. 700 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Keywords: News, Odisha, Train, Accident, Railway, LIC, LIC Claim, Claim Settlement, Life Insurance, Process, Form, LIC Relaxation For Train Accident Victims.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia