Follow KVARTHA on Google news Follow Us!
ad

Netizens | സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റായി 'കൈതോലപ്പായ'; ട്രോളിയും തിരിച്ചടിച്ചും ഇടത് - വലത് അനുകൂലികൾ; ഏറ്റെടുത്ത് നേതാക്കളും

ആരോപണവും പ്രത്യാരോപണവുമായി പ്രവർത്തകർ PK Abdu Rabb, CPM, Muslim League, Politics, Troll
തിരുവനന്തപുരം: (www.kvartha.com) വന്‍കിടക്കാര്‍ സമ്മാനിച്ച രണ്ട് കോടി 35,000 രൂപ ഉന്നത സിപിഎം നേതാവ് കൈതോലപ്പായയില്‍ പൊതിഞ്ഞു കൊണ്ടുപോയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍റെ ആരോപണത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റായി കൈതോലപ്പായ. ട്രോളിയും തിരിച്ചടിച്ചും ഇടത് - വലത് അനുകൂലികൾ നിറഞ്ഞുനിന്നതോടെ പായ ചർചാ വിഷയമായി മാറി. അതിനിടെ പായയുടെ ചിത്രം പങ്കുവെച്ച് സിപിഎമിനെ ട്രോളി മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി കെ അബ്ദുറബ്ബും രംഗത്തെത്തിയിട്ടുണ്ട്.
 
Kerala, News, Viral, Political Party, Politics, Social Media, LDF, UDF, LDF - UDF war of words about Kaitholappaaya controversy.

അടിക്കുറിപ്പൊന്നും നൽകാതെ, മടക്കിയ ഓലപ്പായയില്‍ ലാൽസലാം എന്ന് എഴുതിയിരിക്കുന്ന ചിത്രമാണ് സിപിഎമിനെ പരിഹസിച്ച് കൊണ്ട് അബ്ദുറബ്ബ് പങ്കുവെച്ചത്. തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ പ്രശസ്തനായ നേതാവെന്നാണ് പേരുവെളിപ്പെടുത്താതെ ശക്തിധരന്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

വ്യക്തി ആരാണെന്ന് ജി ശക്തിധരൻ പറഞ്ഞിട്ടില്ലെങ്കിലും ആരോപണത്തിന്റെ കുന്തമുന ആർക്ക് നേരെയാണെന്ന് വ്യക്തമാണെന്ന് യുഡിഎഫ് അനുഭാവികൾ പറയുന്നു. 'രണ്ട് കോടി 35000 രൂപ കൊണ്ടുപോകാൻ പ്ലാസ്റ്റിക് സഞ്ചി ഉപയോഗിക്കാതെ കൈതോലപ്പായ ഉപയോഗിച്ച ആ പ്രകൃതി സ്നേഹിക്ക് ലാൽസലാം', എന്നായിരുന്നു ഒരു പോസ്റ്റ്.

അതേസമയം ഇനോവ കാറിന്റെ ഡികിയിലാണ് തുക കൊണ്ടുപോയതെന്നാണ് ശക്തിധരൻ ആരോപിക്കുന്നതെന്നും അദ്ദേഹം പറയുന്ന കാലത്ത് ഇനോവ കാർ ഇറങ്ങിയിട്ടില്ലെന്നും എൽഡിഎഫ് അനുകൂലികൾ വ്യക്തമാക്കുന്നു. സുധാകരനെതിരായ ആരോപണങ്ങളിലൂടെ പ്രതിരോധത്തിലായ യുഡിഎഫ് പ്രവർത്തകർക്ക് ജി ശക്തിധരന്‍റെ ആരോപണം വലിയ ഊർജമാണ് നൽകുന്നത്. അതേസമയം എൽഡിഎഫ് പ്രവർത്തകർ പ്രതിരോധത്തിലുമായി.

Keywords: Kerala, News, Viral, Political Party, Politics, Social Media, LDF, UDF, LDF - UDF war of words about Kaitholappaaya controversy.
< !- START disable copy paste -->

Post a Comment