Follow KVARTHA on Google news Follow Us!
ad

Crude oil | ജൂലൈ മുതൽ എണ്ണ ഉൽപാദനം വെട്ടിക്കുറക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ; പെട്രോൾ, ഡീസൽ വില വർധിച്ചേക്കും; ക്രൂഡ് ഓയിൽ വില 2% ഉയർന്നു

ഒപെക് പ്ലസ് അംഗരാജ്യങ്ങളാണ് 40% വിതരണം ചെയ്യുന്നത് Crude Oil, Saudi Arabia, Brent crude, Oil prices, Petrol, Diesel, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) ഒപെക് പ്ലസ് രാജ്യങ്ങൾ തമ്മിലുള്ള മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷം എണ്ണ വിലയിടിവ് തടയുന്നതിനായി പ്രതിദിനം ഒരു ദശലക്ഷം ബാരൽ എണ്ണ ഉൽപാദനം കുറയ്ക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചതിന് പിന്നാലെ തിങ്കളാഴ്ച എണ്ണ വില ബാരലിന് ഒരു ഡോളറിലധികം ഉയർന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 77.64 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

News, National, World, Business, New Nelhi, Crude Oil, Saudi Arabia, Brent crude, Oil prices, Petrol, Diesel,  Crude oil price jumps 2% on Saudi plan to deepen output cuts from July.

നേരത്തെ ഒപെക് പ്ലസ് അംഗരാജ്യങ്ങൾ ഉൽപാദനം രണ്ടുതവണ വെട്ടിക്കുറച്ചിരുന്നു. എന്നാൽ ഇതിന് എണ്ണവില കുറയുന്നത് നിയന്ത്രിക്കാനായില്ല. ഇതിന് പിന്നാലെയാണ് സൗദി അറേബ്യ നടപടി സ്വീകരിച്ചത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയാണ് ഒപെക് പ്ലസ്. സൗദി അറേബ്യ പ്രഖ്യാപിച്ച പ്രതിദിനം ഒരു ദശലക്ഷം ബാരൽ കുറവ് ജൂലൈ മുതൽ പ്രാബല്യത്തിൽ വരും.

ഒപെക് പ്ലസ് അംഗരാജ്യങ്ങളാണ് ലോകത്തിലെ ക്രൂഡിന്റെ 40% വിതരണം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയെ തകർത്ത യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനിടയിൽ എണ്ണ ഉൽപ്പാദകർ വിലയിടിവും വിപണിയിലെ ചാഞ്ചാട്ടവും നേരിടുകയാണ്. ഏപ്രിലിൽ എണ്ണ വില ഏകദേശം 10 ശതമാനം ഇടിഞ്ഞു ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളറായി കുറഞ്ഞിരുന്നു.

അതിനിടെ നിലവിലെ ഉൽപാദന വെട്ടിക്കുറവ് 2024 അവസാനം വരെ നീട്ടുകയാണെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് അറിയിച്ചിട്ടുണ്ട്. യുക്രൈനിലെ യുദ്ധം തുടരുകയും പാശ്ചാത്യ ഉപരോധം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നതിനാൽ റഷ്യ കൂടുതലും എണ്ണ വരുമാനത്തെയാണ് ആശ്രയിക്കുന്നത്. ആഗോളതലത്തിലുള്ള എണ്ണ വില വർധനവ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Keywords: News, National, World, Business, New Nelhi, Crude Oil, Saudi Arabia, Brent crude, Oil prices, Petrol, Diesel,  Crude oil price jumps 2% on Saudi plan to deepen output cuts from July.
< !- START disable copy paste -->

Post a Comment