Follow KVARTHA on Google news Follow Us!
ad

KSU | കെ എസ് ആര്‍ ടി സി യിലെ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ റദ്ദ് ചെയ്യുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് കെ എസ് യു

പുതിയ ഉത്തരവ് പ്രകാരം കൊടുക്കേണ്ടി വരുന്നത് 4000 ത്തോളം രൂപ Kannur, KSRTC Bus, Students, Pass, KSU, Kerala News, മലയാളം-വാർത്തകൾ
കണ്ണൂര്‍: (www.kvartha.com) കെ എസ് ആര്‍ ടി സി ബസുകളില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ റദ്ദ് ചെയ്യുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍. മലയോര മേഖലയിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും ആശ്രയിക്കുന്ന കെ എസ് ആര്‍ ടി സി ബസുകളില്‍ ഇനി മുതല്‍ 75 % അധികം പണമടച്ച് പാസ് എടുക്കണം എന്ന തീരുമാനം വിദ്യാര്‍ഥികളോട് കാണിക്കുന്ന വഞ്ചനയാണ്.

KSU wants to withdraw order canceling concession of KSRTC Bus, Kannur, News, KSRTC, KSU, Students, Pass, Concession, Malayalam News, Kerala

നിലവില്‍ മൂന്ന് മാസത്തേക്ക് 520 രൂപ കൊടുത്ത് യാത്ര ചെയ്യേണ്ടുന്ന വിദ്യാര്‍ഥിക്ക് 4000 ത്തോളം രൂപയാണ് പുതിയ ഉത്തരവ് പ്രകാരം കൊടുക്കേണ്ടി വരുന്നത്. വിദ്യാര്‍ഥികളുടെ അവകാശങ്ങളെ നിഷേധിക്കുന്ന സര്‍കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുണ്ടായിരുന്നതാണ് ഇടത് സര്‍കാര്‍ ഈ നിലയിലേക്ക് എത്തിച്ചതെന്നും ഈ തീരുമാനവുമായി മുന്നോട്ട് പോകാനാണ് സര്‍കാര്‍ തീരുമാനമെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി കെ എസ് യു മുന്നോട്ട് പോകുമെന്നും എംസി അതുല്‍ പറഞ്ഞു.

Keywords: KSU wants to withdraw order canceling concession of KSRTC Bus, Kannur, News, KSRTC, KSU, Students, Pass, Concession, Malayalam News, Kerala. 

Post a Comment