Accidental Death | റോഡരികിലെ തണല്‍ മരം ഓടിക്കൊണ്ടിരുന്ന ബൈകിന് മുകളില്‍ മുറിഞ്ഞു വീണു; അധ്യാപകന് ദാരുണാന്ത്യം
Jun 2, 2023, 14:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) നന്മണ്ടയില്‍ ഓടിക്കൊണ്ടിരുന്ന ബൈകിന് മുകളില്‍ റോഡരികിലെ തണല്‍ മരം വീണ് അധ്യാപകന് ദാരുണാന്ത്യം. മടവൂര്‍ പുതുക്കുടി സ്വദേശിയായ മുഹമ്മദ് ശരീഫാണ് (38) മരിച്ചത്. ഉള്ളിയേരി എയുപി സ്‌കൂള്‍ അധ്യാപകനാണ്. രാവിലെ ഒന്‍പതോടെയാണ് സംഭവം.
മടവൂരിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കു പോകുമ്പോള്‍ നന്മണ്ട അമ്പലപ്പൊയിലില്‍ വെച്ചായിരുന്നു സംഭവം. മരക്കൊമ്പ് വീണ് നിയന്ത്രണം വിട്ട ബൈക് അല്‍പദൂരം മുന്നോട്ട് ഓടി റോഡില്‍ മറിയുകയായിരുന്നു. അപകടത്തില്‍ ഹെല്‍മെറ്റ് പൂര്‍ണമായി തകര്‍ന്നു.
ഉടന്‍ തന്നെ ബാലുശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിട. അധ്യാപകന്‍ പരേതനായ അബൂബക്കറിന്റെ മകനാണ്. മുസ്ലിം ലീഗ് മടവൂര്‍ പത്താം വാര്‍ഡ് സെക്രടറിയുമാണ്.
Keywords: News, Kerala, Kerala-News, Accident-News, Kozhikode, Teacher, Died, Accidental Death, Nanminda, Kozhikode: Teacher dies after Tree falls on him.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

