Molested | ഹോസ്റ്റലില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിനി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല; കാണാതായ പെണ്‍കുട്ടി അന്വേഷണത്തിനിടെ താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; പൊലീസ് കേസെടുത്തു
Jun 2, 2023, 16:58 IST
കോഴിക്കോട്: (www.kvartha.com) ബിരുദ വിദ്യാര്‍ഥിനിയെ ലഹരിനല്‍കി പീഡിപ്പിച്ചശേഷം താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ചതായി പരാതി. ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ താമരശേരി സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരില്‍ ഒരാളാണ് പ്രതിയെന്നാണ് സൂചന. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
താമരശേരിയിലെ ഒരു കോളജില്‍ പഠിക്കുന്ന ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കഴിഞ്ഞ ചൊവാഴ്ചയാണ് ഹോസ്റ്റലില്‍ നിന്നിറങ്ങുന്നത്. വീട്ടിലേക്ക് പോകുന്നുവെന്നായിരുന്നു അറിയിച്ചിരുന്നതെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി വീട്ടിലെത്തിയില്ല.
ദിവസങ്ങള്‍ കഴിഞ്ഞും പെണ്‍കുട്ടി തിരിച്ചുവരാഞ്ഞതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ വീട്ടുകാരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്, കുട്ടി വീട്ടില്‍ എത്തിയില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് താമരശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച കുട്ടിയെ കണ്ടെത്തുന്നത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Kerala-News, Crime-News, Kozhikode, Student, Pass, Drugged, Assaulted, Crime, Kozhikode: Student Left in the Pass after Drugged and Assaulted.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.