Arrested | നടുറോഡില്‍ സര്‍കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് വെട്ടേറ്റു
Jun 2, 2023, 12:46 IST
കോഴിക്കോട്: (www.kvartha.com) ചേവായൂരില്‍ സര്‍കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ബാബു എന്നയാള്‍ക്കാണ് വെട്ടേറ്റത്. സാലുദ്ദീന്‍ എന്നയാളാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുവരും സര്‍കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികളാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നടുറോഡില്‍വെച്ചാണ് ബാബു എന്നയാള്‍ സാലുദ്ദീനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. വെട്ടിയയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗനമനം.
വീടില്‍വെച്ച് ഇവര്‍ തമ്മില്‍ വാക് തര്‍ക്കം ഉണ്ടായിരുന്നു. പിന്നാലെ സാലുദ്ദീന്‍ ജോലി സ്ഥലത്തേക്ക് പോകാന്‍ ഇറങ്ങി. ബാബുവും ഇയാള്‍ക്ക് പിന്നാലെയെത്തി. വഴിയില്‍വെച്ചും ഇവര്‍ തമ്മില്‍ വാക് തര്‍ക്കം തുടരുകയായിരുന്നു.
ഇതിനിടെ സാലുദ്ദീന്‍ ജോലിയുടെ ആവശ്യത്തിനായി കയ്യില്‍ സൂക്ഷിച്ച കൊടുവാളെടുത്ത് ബാബുവിനെ വെട്ടുകയായിരുന്നു. സംഭവം കണ്ടു നിന്ന് നാട്ടുകാര്‍ ഇരുവരേയും പിടിച്ച് മാറ്റി പൊലീസിനെ അറിയിക്കുകയായിരുന്നു. പരുക്കേറ്റ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി. ആറു വെട്ടുകളാണ് ബാബുവിന്റെ ശരീരത്തിലെന്നാണ് വിവരം. സാലുദ്ദീനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: News, Case, Booked, Police, Accused, Inmate, Custody, Kerala, Kerala-News, Crime-News, Crime, Kozhikode: Man attacked by inmate over argument.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.