Follow KVARTHA on Google news Follow Us!
ad

Kottiyoor | കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ജൂണ്‍ 28 ന് സമാപിക്കും

ഭക്തജന പ്രവാഹം തുടരുന്നു Kottiyoor, Temple Festival, Kannur, June 28
കണ്ണൂര്‍: (www.kvartha.com) കൊട്ടിയൂര്‍ വൈശാഖ മഹോത്സവം തുടങ്ങിയത് ഭക്തജനപ്രവാഹം തുടരുന്നു. അക്കരെ, ഇക്കരെ കൊട്ടിയൂരിലേക്ക് നിറഞ്ഞൊഴുകിയ തീര്‍ഥാടകരുടെ തിരക്കിന് ഉത്സവം സമാപിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കേവെയും ഭക്തജന പ്രവാഹം തുടരുകയാണ്.

മകം നാളിലെ കലം വരവിന് മുന്‍പ് സ്ത്രീകളും ആനകളും വിശേഷ വാദ്യങ്ങളും അക്കരെ ക്ഷേത്രത്തില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തിരക്ക് തുടര്‍ന്നു. വൈശാഖ മഹോത്സവത്തിലെ നാല് നിവേദ്യങ്ങളില്‍ അവസാനത്തേതായ അത്തം ചതുശ്ശത നിവേദ്യം ചെന്മാഴ്ച്ച പെരുമാള്‍ക്ക് നിവേദിക്കും.  ഉച്ചശീവേലി നടക്കവെ വാളാട്ടം എന്ന ചടങ്ങും നടക്കും.   

ഭണ്ഡാര അറയില്‍ സൂക്ഷിച്ചിരിക്കുന്ന സപ്തമാതൃ പുരത്തെ ചപ്പാരം ഭവതിയുടെ വാളുകളുമായി വാളശന്‍മാര്‍ കിഴക്കെ നടയിലെ തിരുവന്‍ ചിറയിലെത്തി ദേവി-ദേവന്‍മാരുടെ തിടമ്പുകള്‍ക്ക് മുന്നിലായി വടക്കോട്ട് തിരിഞ്ഞ് നിന്നാണ് വാളാട്ടം നടത്തുക. 

സപ്തമാതൃക്കളുടെ ശക്തി ആവാഹിച്ചാണ് ദേവനും ദേവിക്കും മുന്‍പിലായി വാളാട്ടം നടക്കുക. വാളുമായി തിരുവന്‍ ചിറയില്‍ ഒരാേ പ്രദക്ഷിണം നടത്തിയശേഷം അമ്മാറക്കല്‍ തറക്കും പൂവറക്കും ഇടയില്‍ പ്രത്യേക സ്ഥാനത്ത് കുടിപതികള്‍ തേങ്ങയേറ് നടത്തും. പ്രായ ക്രമത്തിലാണ് തേങ്ങയേറ് നടക്കുക. ഉത്സവാഘോഷങ്ങളുടെ അവസാനം എന്നറിയിക്കുന്ന ചടങ്ങാണിത്. 28 ന് ബുധനാഴ്ച തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും.

News, Kerala, Kerala-News, Kannur-News, Kottiyoor, Temple Festival, Kannur, June 28, Religion-News, Religion, Kottiyoor temple festival will conclude on June 28.



Keywords: News, Kerala, Kerala-News, Kannur-News, Kottiyoor, Temple Festival, Kannur, June 28, Religion-News, Religion, Kottiyoor temple festival will conclude on June 28.

Post a Comment