കോട്ടയം: (www.kvartha.com) പൂവന്തുരുത്തില്‍ ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ളാക്കാട്ടൂര്‍ സ്വദേശി ജോസ് (55) ആണ് മരിച്ചത്. ജോസിനെ ഇതര സംസ്ഥാന തൊഴിലാളി ആക്രമിച്ചതെന്നാണ് സംശയം. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.
പുലര്‍ചെയായിരുന്നു സംഭവം നടന്നത്. പൂവന്തുരുത്തിലെ വ്യവസായ മേഖലയിലെ സ്ഥാപനത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി ആക്രമിച്ചതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. തുടര്‍ന്ന് ജോസിനെ ഇയാള്‍ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമികവിവരം.
Keywords: News, Kerala, Kerala-News, Regional-News, Kottayam, Security Guard, Found Dead, Labour, Local-News, Kottayam: Security guard found dead.