Follow KVARTHA on Google news Follow Us!
ad

Medical Negligence | 'അസാധാരണമായ വിധം ശ്വാസമെടുക്കുന്നത് കണ്ട് മുറിയിലുണ്ടായിരുന്ന അമ്മയുടെ മാതാപിതാക്കള്‍ ബഹളം വച്ചപ്പോള്‍ മാത്രമാണ് കുഞ്ഞിനെ ശ്രദ്ധിച്ചത്'; പനിക്ക് ചികിത്സയിലിരുന്ന 8 മാസം പ്രായമുളള കുട്ടി ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍ ആരോപണവുമായി കുടുംബം

ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി Kottayam, Medical Negligence, Complaint, Allegation, Family, Child, Death, Heart Attack
കോട്ടയം: (www.kvartha.com) പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എട്ടു മാസം പ്രായമുളള കുഞ്ഞ് ചികിത്സയ്ക്കിടെ ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കോട്ടയം പത്താഴക്കുഴി സ്വദേശിയായ പ്രവാസി എബിയുടെയും ജോന്‍സിയുടെയും ജോഷ് എബി എന്ന കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. 

ഡോസ് കൂടിയ മരുന്ന് കുഞ്ഞിന് നല്‍കിയ ശേഷം കുഞ്ഞിന്റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് വഴിവച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയുടെ ഭാഗമായ കുട്ടികളുടെ ആശുപത്രിക്കെതിരെയാണ് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്. 

മെയ് 11 നാണ് ജോഷിനെ പനിയെ തുടര്‍ന്ന് കോട്ടയം മെഡികല്‍ കോളജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പോസ്റ്റ് കോവിഡ് മിസ്‌കോ കാവസാക്കി രോഗമാകാം കുഞ്ഞിനെന്ന നിഗമനത്തിലായിരുന്നു ചികിത്സയെന്നാണ് വിവരം. 

ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടും പൂര്‍ണമായി രോഗം ശമിക്കാഞ്ഞതിനെ തുടര്‍ന്ന് മെയ് മാസം 29 ന് രാത്രി 9 മണിയോടെ കുഞ്ഞിന് ഇന്‍ഫ്‌ളിക്‌സിമാബ് എന്ന തീവ്രത കൂടിയ ഇന്‍ജക്ഷന്‍ കുത്തിവച്ചുവെന്നും ഈ മരുന്ന് കുത്തിവച്ചാല്‍ ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിയമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങളൊന്നും കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്നുമാണ് കുടുംബം പറയുന്നത്. 

കുഞ്ഞ് അസാധാരണമായ വിധം ശ്വാസമെടുക്കുന്നത് കണ്ട് മുറിയിലുണ്ടായിരുന്ന കുഞ്ഞിന്റെ അമ്മയുടെ മാതാപിതാക്കള്‍ ബഹളം വച്ചപ്പോള്‍ മാത്രമാണ് ഡ്യൂടിയിലുണ്ടായിരുന്ന പിജി ഡോക്ടര്‍മാരും നഴ്‌സുമാരും കുഞ്ഞിന്റെ ആരോഗ്യനില മോശമായെന്നറിഞ്ഞതെന്നും കുടുംബം പറയുന്നു.

ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കുളള മരുന്നുകള്‍ നഴ്‌സുമാര്‍ നല്‍കാറില്ലെന്നും കൂട്ടിരിപ്പുകാരെ കൊണ്ടാണ് മരുന്നുകള്‍ നല്‍കിയിരുന്നതെന്നുമുളള ആരോപണവും ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കുടുംബം ഉന്നയിച്ചിട്ടുണ്ട്. 

News, Kerala, Kerala-News, Kottayam, Medical Negligence, Complaint, Allegation, Family, Child, Death, Heart Attack, News-Malayalam, Kottayam: Medical Negligence Complaint in 8 Month Old Child Death due to Heart Attack.


Keywords: News, Kerala, Kerala-News, Kottayam, Medical Negligence, Complaint, Allegation, Family, Child, Death, Heart Attack, News-Malayalam, Kottayam: Medical Negligence Complaint in 8 Month Old Child Death due to Heart Attack. 

Post a Comment