Follow KVARTHA on Google news Follow Us!
ad

Obituary | ചലച്ചിത്ര ഛായാഗ്രാഹകന്‍ നവാസ് ഇസ്മഈല്‍ അന്തരിച്ചു

ശാരീരികാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം Cinema, Kottayam, Cinematographer, Navas Ismail, Ettumanoor
കോട്ടയം: (www.kvarta.com) പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ ഏറ്റുമാനൂര്‍ നവാസ് ഇസ്മഈല്‍ അന്തരിച്ചു. 48 വയസായിരുന്നു. ശാരീരികാസ്വാസ്ഥ്യം മൂലം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് 6നാണ് മരണം. 

കബറടക്കം 12ന് കൈതമല ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. മാതാവ്: ലൈല. ഭാര്യ: സജില നവാസ് (കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരി). മക്കള്‍: ഇഹ്‌സാന്‍ നവാസ്, ഫര്‍ഹാന്‍ നവാസ്.

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ സഹായിയായാണ് സിനിമയിലെത്തിയത്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ ചിത്രങ്ങളുടെ കാമറാമാനായിരുന്നു. അതിരമ്പുഴ അലിവ് ചാരിറ്റബിള്‍ സൊസൈറ്റി ഭരണസമിതി അംഗമായിരുന്ന നവാസ് ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിച്ചിട്ടുണ്ട്.

News, Kerala, Kerala-News, Obituary, Obituary-News, Cinema, Kottayam, Cinematographer, Navas Ismail, Ettumanoor, Kottayam: Cinematographer Navas Ismail Passed Away.


Keywords: News, Kerala, Kerala-News, Obituary, Obituary-News, Cinema, Kottayam, Cinematographer, Navas Ismail, Ettumanoor, Kottayam: Cinematographer Navas Ismail Passed Away.

Post a Comment