Follow KVARTHA on Google news Follow Us!
ad

Arrested | കൂത്തുപറമ്പില്‍ യുവതിയെ വീട്ടില്‍ കയറി ബ്‌ളേഡുകൊണ്ട് മാരകമായി മുറിവേല്‍പിച്ചെന്ന കേസ്; യുവാവ് അറസ്റ്റില്‍

പൊലീസ് പിടിയിലായത് 24 മണിക്കൂറിനുള്ളില്‍ Koothuparamba, Murder Attempt, Case, Accused, Arrested
കണ്ണൂര്‍: (www.kvartha.com) കൂത്തുപറമ്പില്‍ വീട്ടില്‍ കയറി യുവതിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ കൂത്തുപറമ്പ് പൊലീസ് പിടികൂടി. കൂത്തുപറമ്പ് പുക്കോട് തൃക്കണ്ണാപുരം കോളനിയില്‍ താമസക്കാരിയായ യുവതിയെ വീട്ടിലെ കിടപ്പ് മുറിയില്‍ കയറി ബ്‌ളേഡ് കൊണ്ട് മുറിവേല്‍പിച്ചെന്ന സംഭവത്തിലെ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ നൗഫലിനെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മാലൂരില്‍ നിന്നും പിടികൂടിയത്.

പൊലീസ് പറയുന്നത്: ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് കേസിനാസ്പദമായ അക്രമം നടന്നത്. ലക്ഷം വീട് കോളനി വീട്ടിലെ ഷിമിയാണ് അക്രമിക്കപ്പെട്ടത്. കൈക്ക് ഗുരുതരമായി മുറിവേറ്റ ഇവര്‍ തലശ്ശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. 

ഓടോറിക്ഷയിലെത്തിയ നൗഫല്‍ ഷിമിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബ്‌ളേഡുകൊണ്ടു മുറിവേല്‍പിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് യുവതിക്ക് പരുക്കേറ്റത്. വീടിന്റെ കിടപ്പുമുറിയിലും നടുത്തളത്തിലും രക്തം വീണിരുന്നു.  

ഷിമിയുമായുള്ള വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലീസിന് ലഭിച്ച സൂചന. യുവതിയെ അപായപ്പെടുത്താന്‍ വേണ്ടി ഇയാള്‍ ആസൂത്രിതമായാണ് എത്തിയത്. എന്നാല്‍ കഴുത്തിന് നേരെ ബ്‌ളേഡ് വീശുമ്പോള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് യുവതി രക്ഷപ്പെട്ടത്. 

കൈകള്‍ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ചോര വാര്‍ന്നൊഴുകിയ യുവതിയെ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നാണ് തലശ്ശേരി ജെനറല്‍ ആശുപത്രിയിലെത്തിച്ചത്. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

നൗഫലിനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇയാളെ ചോദ്യം ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കും. നൗഫലുമായി യുവതിക്ക് നേരത്തെ മുന്‍പരിചയമുണ്ടായിരുന്നു. എന്നാല്‍ അക്രമത്തിനുള്ള പ്രകോപനം എന്താണെന്നത് പൊലീസ് അന്വേഷിച്ചു വരികയാണ്.

News, Kerala, Kerala-News, Koothuparamba, Murder Attempt, Case, Accused, Arrested, Crime, Crime-News, Koothuparamba Murder Attempt Case; Accused Arrested.


Keywords: News, Kerala, Kerala-News, Koothuparamba, Murder Attempt, Case, Accused, Arrested, Crime, Crime-News, Koothuparamba Murder Attempt Case; Accused Arrested.  

Post a Comment