Follow KVARTHA on Google news Follow Us!
ad

Arrested | കൊടുവളളിയില്‍ റെയില്‍വെ സിഗ്നല്‍ ലൈന്‍ കേബിള്‍ മുറിച്ചെന്ന കേസില്‍ രണ്ടാം പ്രതിയും അറസ്റ്റില്‍

പിടികൂടിയത് ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം Arrested, Signal Line Cable, Robbery, Women, Police
തലശേരി: (www.kvartha.com) കൊടുവളളിയില്‍ റെയില്‍വെ സിഗ്നല്‍ കേബിള്‍ മുറിച്ചു നീക്കാന്‍ ശ്രമിച്ചെന്ന കേസിലെ രണ്ടാമത്തെ പ്രതിയെയും അറസ്റ്റു ചെയ്തു. ബുധനാഴ്ച രാവിലെ പത്തുമണിക്ക് തലശേരി റെയില്‍വെ പൊലീസ് ആണ് കൊടുവളളിയിലെ താമസസ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തത്.

സേലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരുമെയ്(55) ആണ് കൊടുവളളിയിലെ താമസസ്ഥലത്തു നിന്നും അറസ്റ്റിലായത്. ആര്‍ പി എഫ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തില്‍ എസ് ഐ കെവി മനോജ് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Koduvally: Second accused also arrested in case of cutting railway signal line cable, Kannur, News, Arrested, Signal Line Cable, Robbery, Women, Police, Police Station, Kerala

ജൂണ്‍ 13-നാണ് ആക്രി ശേഖരിക്കുന്ന ജോലി ചെയ്തുവരുന്ന രണ്ടു സ്ത്രീകള്‍ സിഗ്നല്‍ ലൈന്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചത്. ഈ കേസില്‍ ഒന്നാം പ്രതിയായ ചിന്ന പൊന്നുവിനെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഷോക് അടിച്ചതിനാലാണ് കേബിള്‍ കമ്പി മുറിക്കുന്നത് പ്രതികള്‍ ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.

Keywords: Koduvally: Second accused also arrested in case of cutting railway signal line cable, Kannur, News, Arrested, Signal Line Cable, Robbery, Women, Police, Police Station, Kerala. 

Post a Comment